രാജ്യത്തെ ആദ്യ ഡിജിറ്റല്‍ കോളനിയാണ്, പക്ഷേ, കുട്ടികള്‍ക്ക് പഠിക്കാന്‍ കാട്ടിലലയണം
കരുളായി (മലപ്പുറം): രാജ്യത്തെ ആദ്യ ഡിജിറ്റല്‍ കോളനിയേതെന്ന് പി.എസ്.സി പരീക്ഷയ്ക്ക് ചോദിച്ചാല്‍ മലപ്പുറം ജില്ലയിലെ കരുളായി പഞ്ചായത്തിലെ നെടുങ്കയമെന്ന് ഉത്തരമെഴുതാം. എന്നാല്‍ ഡിജിറ്റലാകണമെങ്കില്‍ ഇവിടുത്തുകാര്‍ക്ക് കരുളായി കാട്ടിലൂടെ അലയണമെന്നുമാത്രം. കരുളായി ഉള്‍വനത്തിലെ നെടുങ്കയം കോളനിയില്‍ മൊബൈല്‍ ഫോണിന് റേഞ്ച് ഇല്ലാത്തതാണ് കാരണം. ഇതില്‍ ഏറെ പ്രയാസമനുഭവിക്കുന്നത് ഇവിടുത്തെ കുട്ടികള്‍ തന്നെ.
ഓണ്‍ലൈന്‍ പഠനത്തിനായി ഇവര്‍ കാട്ടിലൂടെ അലയുകയാണ്. മൊബൈലില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനാവും വിധം റേഞ്ച് ഇല്ലാത്തതാണ് കോളനിയിലെ വിദ്യാര്‍ഥികളെ വലയ്ക്കുന്നത്. നെടുങ്കയത്ത് പഠനമുറിയും അതില്‍ ടെലിവിഷനുമു@്. ഇവിടെ കേബിള്‍ കണക്ഷനിലൂടെ വിക്‌ടേഴ്‌സ് ചാനലിലെ ക്ലാസുകള്‍ ലഭിക്കുന്നുമു@്. എന്നാല്‍ സ്‌കൂളിലെ അധ്യാപകര്‍ ഓരോ വിഷയത്തിനും നല്‍കുന്ന ക്ലാസുകളും പാഠ്യപ്രവര്‍ത്തനങ്ങളും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ലഭിക്കുന്നത്. ഇവ കിട്ടണമെങ്കില്‍ മൊബൈലില്‍ റേഞ്ച് നിര്‍ബന്ധം. ഇതിനായി കരിമ്പുഴക്ക് ഇപ്പുറമുള്ള തേക്ക് ഡിപ്പോയിലും കാടിന്റെ പലഭാഗങ്ങളിലുമെത്തിയാണ് കോരിച്ചൊരിയുന്ന മഴപോലും വകവയ്ക്കാതെ കുട്ടികള്‍ പഠനം നടത്തുന്നത്. വൈദ്യുതി മുടങ്ങിയാല്‍ വിക്‌ടേഴ്‌സ് ചാനലിലൂടെയുള്ള ക്ലാസുകളും ഇവര്‍ക്ക് നഷ്ടമാവും.
ബിരുദത്തിനും ടി.ടി.സിക്കും ഉള്‍പ്പെടെ അമ്പതോളം വിദ്യാര്‍ഥികളാണ് കോളനിയിലുള്ളത്. കോളനിയില്‍ കേബിള്‍ ടി.വി കണക്ഷനു@്. ഇത് ഉപയോഗപ്പെടുത്തി വൈഫൈ സംവിധാനമൊരുക്കിത്തന്നാല്‍ പഠിക്കാനായി കാട്ടിലൂടെ തങ്ങള്‍ക്ക് അലയേ@ിവരില്ലെന്ന് പൂക്കോട്ടുംപാടം ജി.എച്ച്.എസ്.എസില്‍ പഠിക്കുന്ന രണ്‍ദീപ് പറഞ്ഞു. പി.വി അബ്ദുല്‍ വഹാബ് എം.പി സന്‍സദ് ആദര്‍ശ് ഗ്രാമയോജനയില്‍പെടുത്തി രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ കോളനിയായി പ്രഖ്യാപിച്ചതാണ് നെടുങ്കയത്തെ. അന്ന് കോളനിയില്‍ വൈഫൈ സംവിധാനത്തിലൂടെ ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കിയിരുന്നു. അത് റീചാര്‍ജ് ചെയ്യാതെ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. നവംബര്‍ ഒന്നിനാണ് സ്‌കൂളുകള്‍ തുറക്കുന്നത്. അതുവരെ ഇതേ കാട്ടിലലഞ്ഞുതന്നെ ഇവര്‍ക്ക് പഠനം തുടരേ@ി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."