ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു
സാവോപോളോ • ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു. 82 വയസായിരുന്നു.
എഡ്സണ് അരാഞ്ചസ് ഡോ നാസിമെന്റോ എന്നാണ് പൂര്‍ണപേര്. അര്‍ബുദ ബാധിതനായി ചികിത്സയിലായിരിക്കെയാണ് അന്ത്യം. ആരോഗ്യനില അതീവഗുരുതരമായി തുടരുകയായിരുന്നു.
ആക്രമണ ഫുട്ബോളിന്റെ സൗന്ദര്യമാര്‍ന്ന ശൈലി ലോകത്തിനു കാട്ടിക്കൊടുത്ത പെലെ കറുത്ത മുത്ത് എന്നാണ് അറിയപ്പെടുന്നത്. പന്തടക്കത്തിലും അവസരങ്ങള്‍ ഗോളാക്കി മാറ്റുന്നതിലും മികച്ചുനിന്ന താരം ആയിരത്തിലേറെ ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. 1958, 1962, 1970 വര്‍ഷങ്ങളില്‍ ബ്രസീലിന് ലോകകപ്പ് നേടിക്കൊടുത്തു. 1958ല്‍ തന്റെ 17ാം വയസിലായിരുന്നു ദേശീയ ടീമിനായുള്ള ലോകകപ്പ് അരങ്ങേറ്റം.
നാലു ലോകകപ്പുകളിലായി പതിനാലു മത്സരങ്ങള്‍ കളിച്ചു. ഫിഫ പ്ലെയര്‍ ഓഫ് ദി സെഞ്ചുറി, 1970ല്‍ ഫിഫാ ലോകകപ്പിലെ മികച്ച കളിക്കാരന് തുടങ്ങിയ ബഹുമതികളും നേടിയിട്ടുണ്ട്. ഇടത്തരം പ്രൊഫഷനല്‍ ഫുട്ബോളറായിരുന്ന ഡോണ്ടിഞ്ഞോ എന്ന ജോവ റിമോസ് ദൊ നാസിമെന്റോ ആണ് പിതാവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."