കണ്ണൂരില്‍ കിണറ്റില്‍ വീണ പുലി ചത്തു
കണ്ണൂര്‍: പെരിങ്ങത്തൂരില്‍ വീടിന്റെ കിണറ്റില്‍ വീണ പുലി ചത്തു. കിണറ്റില്‍ നിന്ന് പുറത്തെത്തിച്ച പുലിയെ വൈദ്യപരിശോധനയ്ക്കായി കണ്ണവത്തേക്ക് മാറ്റിയിരുന്നു. പിടികൂടി മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് പുലി ചത്തത്. പിടികൂടുമ്പോള്‍ തന്നെ പുലിയുടെ ആരോഗ്യനില മോശമായിരുന്നു. എട്ട് മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലായിരുന്നു പുലിയെ പുറത്തെടുത്തത്.
മയക്കുവെടി വെച്ചതിനു ശേഷമാണ് പുലിയെ പുറത്തെത്തിച്ചത്. കിണറ്റില്‍ കിടക്കുന്ന പുലിയെ ആദ്യം വലയില്‍ കുരുക്കി പുറത്തേക്ക് ഉയര്‍ത്തുകയായിരുന്നു. തുടര്‍ന്ന് മയക്കുവെടി വെച്ച് പാതി മയക്കത്തിലാണ് കൂട്ടിലേക്ക് മാറ്റിയത്.
അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിലാണ് രാവിലെ 9.30 ഓടെ പുള്ളിപ്പുലിയെ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. പുലിയ പുറത്തെടുക്കാന്‍ വയനാട്ടില്‍ നിന്നാണ് പ്രത്യേക സംഘം എത്തിയിരുന്നു.
കണ്ണൂരില്‍ കിണറ്റില്‍ വീണ പുലി ചത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."