സി. ഭാസ്കരന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
കല്‍പ്പറ്റ: അന്തരിച്ച സി.പി.ഐ. എം ജില്ലാ സെക്രട്ടറി സി ഭാസ്കരന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. സി ഭാസ്കരന്റെ മൃതദേഹം പകല്‍ 12.45ഓടെയാണ് കോഴിക്കോട് നിന്നും മൃതദേഹം കല്‍പ്പറ്റയിലെ എ.കെ.ജി ഭവനിലെത്തിച്ചത്. തുടര്‍ന്ന് ജില്ലാ കമ്മിറ്റി ഓഫിസായ എ.കെ.ജി മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വച്ചു. ആയിരങ്ങളാണ് കല്‍പ്പറ്റയില്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.
പൊതുദര്‍ശനത്തിന് ശേഷം 2.15ഓടെ വിലാപയാത്രയായി ബത്തേരിയിലേക്ക് കൊണ്ടുപോയി. 3.15 ഓടെ ബത്തേരിയിലെത്തിച്ച മൃതദേഹം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു. സി.പി.ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ടൗണ്‍ ഹാളിലെത്തി അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.
മന്ത്രി ടി.പി രാമകൃഷ്ണന്, മുസ്ലീം ലിഗ് സംസ്ഥാന ജ.സെക്രട്ടറി കെ.പി.എ മജീദ്, സി.പി.ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്, സംസ്ഥാന കമ്മിറ്റിയംഗം എം.വി ജയരാജന്, ടി.കെ ഹംസ, തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്, വി. ശശികുമാര്‍ എം.എല്‍.എ, സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.കെ ദിവാകരന്, എം.എല്‍.എ മാരായ സി. കെ ശശീന്ദ്രന്, എ. പ്രദീപ്കുമാര്‍, ഒ. ആര്. കേളു, ഐ .സി ബാലകൃഷ്ണന്, കെ. രാജന്, മുന്‍മന്ത്രി കെ.കെ രാമചന്ദ്രന് മാസ്റ്റര്‍, ഡിവൈ.എഫ്.ഐ അഖിലേന്ത്യ ജോ. സെക്രട്ടറി പി.എ മുഹമ്മദ് റിയാസ്, ജനാതാദള്‍ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം ജോയി, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം, ബിജെപി നേതാവ് എം സദാനന്ദന്, കലക്ടര്‍ ബി.എസ് തിരുമേനി എന്നിവര്‍ തുടങ്ങിയ അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് ബത്തേരിയില്‍ സര്‍വ കക്ഷിയുടെ നേതൃത്വത്തില്‍ അനുശോചന യോഗം നടന്നു.
സി. ഭാസ്കരന്റെ നിര്യാണം തൊഴിലാളി പ്രസ്ഥാനത്തിനും സി.പി.എമ്മിനും തീരാനഷ്ടമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അനുശോചന യോഗത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."