മൂന്നിന് മൂന്ന്; ചെന്നൈ -ബ്ലാസ്റ്റേഴ്സ് മത്സരം സമനിലയില്‍ പിരിഞ്ഞു
കൊച്ചി: ഐഎസ്എല്ലില്‍ ഗോളിലാറാടി ചെന്നൈയും ബ്ലാസ്റ്റേഴ്സും. ഇരുടീമുകളും മൂന്ന് വീതം ഗോളുകള്‍ നേടി മത്സരം സമനിലയില്‍ പിരിഞ്ഞു. ചെന്നൈയിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് 1-3ന് പുറകില്‍ നിന്ന ശേഷം തിരിച്ചടി 3-3ന്റെ സമനില ഇന്ന് നേടി. ദിമി ഇരട്ട ഗോളുകളുമായി ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ഹീറോ ആയി മാറി. ഈ സമനിലയോടെ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഒന്നാമതെത്തി.
ഇന്ന് അപ്രതീക്ഷിത തുടക്കമാണ് കേരള ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടി വന്നത്. ആദ്യ മിനുട്ടില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് പിറകില്‍ ആയി. ക്രിവെലാരോ ഒരു ഫ്രീകിക്കില്‍ നിന്ന് ചെന്നൈയിന് ലീഡ് നല്‍കുക ആയിരുന്നു. സ്കോര്‍ 0-1. പക്ഷെ അധികം വൈകാതെ തിരിച്ചടിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സിനായി. ക്വാമെ പെപ്രയെ വീഴ്ത്തിയതിന് പതിനൊന്നാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്സിന് ഒരു പെനാള്‍ട്ടി കിട്ടി. ആ പെനാള്‍ട്ടി ദിമി വലയില്‍ എത്തിച്ചു. സ്കോര്‍ 1-1
എന്നാല്‍ സമനില അധികം നീണ്ടു നിന്നില്ല. 14ആം മിനുട്ടില്‍ നവോചയുടെ ഒരു ഫൗളിന് ചെന്നൈയിനും ഒരു പെനാള്‍ട്ടി കിട്ടി. ആ പെനാള്‍ട്ടി മറേ ലക്ഷ്യത്തില്‍ എത്തിച്ച് അവര്‍ക്ക് വീണ്ടും ലീഡ് നല്കി. സ്കോര്‍ 1-2. അവിടെ തീര്‍ന്നില്ല 24ആം മിനുട്ടില്‍ മറേ വീണ്ടും ബ്ലാസ്റ്റേഴ്സ് വലയിലേക്ക് പന്ത് എത്തിച്ചു. സ്കോര്‍ 1-3.കേരള ബ്ലാാസ്റ്റേഴ്സ് അറ്റാക്ക് തുടര്‍ന്നു. 37ആം മിനുട്ടില്‍ പെപ്രയുടെ സ്ട്രൈക്ക് ദെബിജിതിനെ മറികടന്ന് വലയിലേക്ക്. പെപ്രയുടെ സീസണിലെ ആദ്യ ഗോളായി. സ്കോര്‍ 2-3. ആദ്യ പകുതി ഈ സ്കോറില്‍ അവസാനിച്ചു.
രണ്ടാം പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്സ് കൂടുതല്‍ അറ്റാക്കിലേക്ക് തിരിഞ്ഞു. 59ആം മിനുട്ടില്‍ ദിമി കേരളത്തിന് സമനില നല്കി. പെനാള്‍ട്ടി ബോക്സിന് പുറത്ത് നിന്ന് ഒരു ഇടം കാലന് ഷോട്ടിലൂടെ ആയിരിന്നു ദിമി ഗോള്‍ കണ്ടെത്തിയത്. സ്കോര്‍ 3-3. ഇതിനു ശേഷം ലൂണയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് നാലാം ഗോളിന് അടുത്ത് എത്തുന്നതും കാണാന്‍ ആയി. എന്നാല്‍ വിജയ ഗോളിനായി ഏറെ കാത്തു നില്‍ക്കേണ്ടി വന്നു. 94ആം മിനുട്ടില്‍ ഗോളെന്ന് ഉറച്ച ഒരു ചാന്‍സ് ഡെയ്സുകെ നഷ്ടപ്പെടുത്തിയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 8 മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുമായി ലീഗില്‍ ഒന്നാമത് നില്കുന്നു. ചെന്നൈയിന് ഏഴാം സ്ഥാനത്താണ്.
മൂന്നിന് മൂന്ന്; ചെന്നൈ -ബ്ലാസ്റ്റേഴ്സ് മത്സരം സമനിലയില്‍ പിരിഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."