നെതന്യാഹു പതിറ്റാണ്ടുകളായുള്ള സുഹൃത്ത്; ദ്വിരാഷ്ട്ര പരിഹാരത്തിനായി നിലകൊള്ളുമെന്നും ജോ ബൈഡന്
വാഷിങ്ടണ്‍: ഇസ്റാഈല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ബെഞ്ചമിന്‍ നെതന്യാഹു പതിറ്റാണ്ടുകളായുള്ള സുഹൃത്താണെന്നും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡന്. ഫലസ്തീന്-ഇസ്റാഈല്‍ ദ്വിരാഷ്ട്ര പരിഹാരത്തെ അപകടപ്പെടുത്തുന്ന നയങ്ങളെ എതിര്‍ക്കുമെന്നും ബൈഡന് വ്യക്തമാക്കി.
ഇറാനില്‍ നിന്നുള്ള ഭീഷണികള്‍ ഉള്‍പ്പെടെ ഇസ്റാഈലും പശ്ചിമേഷ്യന്‍ മേഖലയും അഭിമുഖീകരിക്കുന്ന നിരവധി വെല്ലുവിളികളും അവസരങ്ങളും സംയുക്തമായി അഭിമുഖീകരിക്കാന്‍ പതിറ്റാണ്ടുകളായി എന്റെ സുഹൃത്തായിരുന്ന പ്രധാനമന്ത്രി നെതന്യാഹുവിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു-ബൈഡന് പ്രസ്താവനയില്‍ പറഞ്ഞു.
ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അവസാന യു.എസ് പ്രസിഡന്റ് ബരാക് ഒബാമയും നെതന്യാഹുവും തമ്മിലുള്ള ബന്ധം പിരിമുറുക്കങ്ങള്‍ നിറഞ്ഞതായിരുന്നു. ഒരു സര്‍ക്കാരിനെ വിലയിരുത്തുന്നത് വ്യക്തികളെ അടിസ്ഥാനമാക്കിയല്ലെന്നും അവര്‍ പിന്തുടരുന്ന നയങ്ങളിലൂടെയാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."