തീവ്രവാദത്തിനെതിരേ സന്ധിയില്ലാ സമരം: കെ.പി.എ മജീദ്
കല്‍പ്പറ്റ: മനുഷ്യ സമുദായത്തിന് തന്നെ ഭീഷണി ഉയര്‍ത്തുന്ന തീവ്രവാദ വര്‍ഗീയ ശക്തികളോട് മുസ്ലിം ലീഗിന്റെ സന്ധിയില്ലാ സമരം തുടരുമെന്ന് സംസ്ഥാന ജന.സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. വിവിധ മതങ്ങളും വിഭാഗങ്ങളും സഹവര്‍തിത്വത്തോടെ താമസിക്കുന്ന ഇന്ത്യയില്‍ രാജ്യത്ത് തീവ്രവാദ ശക്തികള്‍ക്ക് വേരോട്ടം ലഭിക്കാത്തതിന് പിന്നില്‍ മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനം സമൂഹം അംഗീകരിച്ചതാണ്.
ഫാസിസ്റ്റ് വര്‍ഗീയ താവ്രവാദ ശക്തികള്‍ക്കെതിരേ മതേതര സമൂഹത്തിന്റെ ഏറ്റവും വലിയ പ്ലാറ്റ് ഫോമായി മുസ്ലിം ലീഗിനെ ഉയര്‍ത്തലാണ് മെമ്പര്‍ഷിപ്പ് കാംപയിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കല്‍പ്പറ്റയില്‍ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മെമ്പര്‍ഷിപ്പ് ക്യാംപയിന് ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാംപയിന് വിശദീകരണം സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.പി.എം സാഹിര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി.പി.എ കരീം അധ്യക്ഷനായി.
സെക്രട്ടറി ടി. മുഹമ്മദ് റിപ്പോര്‍ട്ടവതരിപ്പിച്ചു. മൂന്ന് നിയോജകമണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് സംബന്ധിയായി കാര്യങ്ങള്‍ റിട്ടേണിങ് ഓഫിസര്‍മാരുള്‍പ്പെടെ മന്നൂംഗ സമിതികളെ യോഗം തെരഞ്ഞെടുത്തു. മാനന്തവാടി മണ്ഡലത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് പി.കെ അബൂബക്കറിനെ റിട്ടേണിങ് ഓഫിസറായും പി.പി അയ്യൂബ്, കെ.എ മുജീബ് എന്നിവരെ അംഗങ്ങളായും തെരഞ്ഞെടുത്തു. കല്‍പ്പറ്റയില്‍ ജില്ലാ സെക്രട്ടറി ടി മുഹമ്മദാണ് റിട്ടേണിങ് ഓഫിസര്‍. കെ.സി മായിന്‍ ഹാജി, കണ്ണോളി മുഹമ്മദ് എന്നിവര്‍ അംഗങ്ങളാണ്. സുല്‍ത്താന്‍ ബത്തേരിയില്‍ ജില്ലാ വൈസ് പ്രസിഡന്റ് എം.കെ അബൂബക്കര്‍ ഹാജിയെ റിട്ടേണിങ് ഓഫിസറായും കെ.എം.കെ ദേവര്‍ഷോല, സി. മൊയ്തീന് കുട്ടി എന്നിവരെ അംഗങ്ങളായും തെരഞ്ഞെടുത്തു. ജന.സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി സ്വാഗതവും സെക്രട്ടറി സി. മൊയതീന് കുട്ടി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."