HOME
DETAILS
MAL
ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് സ്വീകരണം; നീലഗിരി ജില്ലാ സ്വാഗതസംഘ രൂപീകരണം 31ന്
backup
August 27, 2016 | 9:50 PM
ഗൂഡല്ലൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജന.സെക്രട്ടറിയയി തെരഞ്ഞെടുക്കപ്പെട്ട പ്രഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് ഒക്ടോബര്‍ രണ്ടിന് ഉച്ചക്ക് മൂന്നിന് ഗൂഡല്ലൂരില്‍ സ്വീകരണം നല്‍കാന്‍ സമസ്ത ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
പ്രസിഡന്റ് ഒ.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷനായി. പരിപാടിയുടെ വിജയത്തിനായുള്ള സ്വാഗത സംഘം രൂപീകരണ യോഗം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ഗൂഡല്ലൂര്‍ ടൗണ്‍ മദ്‌റസിയില്‍ ചേരും.
സമസ്തയുടെയും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സുന്നി മഹല്ല് ഫെഡറേഷന്‍, സുന്നി യുവജന സംഘം, എസ്.കെ.എസ്.എസ്.എഫ്, മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍, ജില്ലാ റെയ്ഞ്ച് ഭാരവാഹികളും, മഹല്ല്, മദ്‌റസ കമ്മിറ്റി ഭാരവാഹികളും ഉസ്താദുമാരും യോഗത്തില്‍ പങ്കെടുക്കണമെന്ന് സമസ്ത ജില്ലാ പ്രസിഡന്റെ ഇമ്പിച്ചിക്കോയ തങ്ങള്‍ അറിയിച്ചു. ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."