കാംപസ് റേഡിയോയുമായി ഗ്രീന്‍മൗണ്ട് വിദ്യാര്‍ഥികള്‍
പടിഞ്ഞാറത്തറ: പുതിയ അധ്യയന വര്‍ഷത്തില്‍ പടിഞ്ഞാറത്തറ ഗ്രീന്‍മൗണ്ട് സ്‌കൂളില്‍ കാംപസ് റേഡിയോ ആരംഭിച്ചു. വിവിധ പരിപാടികള്‍ കോര്‍ത്തിണക്കി വിദ്യാര്‍ഥികളുടെ നൈസര്‍ഗിക വാസനകളെ തൊട്ടുണര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് റേഡിയോ ആരംഭിച്ചത്.
വിദ്യാര്‍ഥികളുടെ പ്രസംഗങ്ങള്‍, കവിതകള്‍, പൊതുവിജ്ഞാനം, ഇംഗ്ലീഷ് ഭാഷാ പരീശീലന പരിപാടികള്‍, ശബ്ദരേഖ, ചോദ്യോത്തര സെഷനുകള്‍, ദിനാചരണങ്ങള്‍, ലഘു നാടകങ്ങള്‍, അറിയിപ്പുകള്‍ തുടങ്ങിയ പരിപാടികളാണ് ഗ്രീന്‍സ് റേഡിയോയിലൂടെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്നത്.
ഉച്ചഭക്ഷണ സമയതതും മറ്റ് ഇടവേളകളിലും പ്രവര്‍ത്തിക്കുന്ന റേഡിയോയില്‍ ജോക്കിയായും ടെക്‌നീഷ്യന്‍മാരായും സൗണ്ട്എന്‍ജിനിയര്‍മാരായും പ്രവര്‍ത്തിക്കുന്നത് വിദ്യാര്‍ഥികളാണ്. പ്രിന്‍സിപ്പാള്‍ ഷമീര്‍ ഗസാലിയുടെ മേല്‍നോട്ടത്തിലാണ് റേഡിയോ സംപ്രേഷണം.
വിദ്യാര്‍ഥികളായ ജെസ്‌ന, മാത്യു, ജോമോള്‍, ഫവാസ്, സനൂപ്, ഹെഡ് മാസ്റ്റര്‍ സുനില്‍ പി.കെ, അധ്യാപകരായ ജംസി മുഹമ്മദ്, മൈമൂന, രാജേഷ് എന്നിവരാണ് വിദ്യാര്‍ഥികള്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നത്. സ്വതന്ത്ര്യ ദിനത്തില്‍ ഗ്രീന്‍മൗണ്ടിലെ വിദ്യാര്‍ഥികള്‍ പടിഞ്ഞാറത്തറ ബസ് സ്റ്റാന്‍ഡില്‍ അവതരിപ്പിച്ച റേഡിയോ പ്രോഗ്രാം ജനശ്രദ്ധ നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."