കനയ്യ പാര്‍ട്ടി വിട്ടത് വ്യക്തിപരമായ കാര്യങ്ങള്‍ക്ക്; ഡി.രാജ: കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ വിശ്വാസമില്ലെന്നു തെളിയിച്ച അദ്ദേഹം പാര്‍ട്ടിയെ വഞ്ചിച്ചു
ന്യൂഡല്‍ഹി: വ്യക്തിപരമായ കാര്യങ്ങള്‍ കൊണ്ടാണ് കനയ്യ കുമാര്‍ പാര്‍ട്ടി വിട്ടതെന്നും വ്യക്തിപരമായ താത്പര്യങ്ങളുള്ളവര്ക്ക് കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ വിശ്വാസമില്ലെന്നാണ് കനയ്യ തെളിയിച്ചതെന്നും സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ.
കനയ്യ കുമാര്‍ പാര്‍ട്ടിയെ വഞ്ചിച്ചു. അദ്ദേഹത്തെ അദ്ദേഹം തന്നെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
ആരെങ്കിലും പാര്‍ട്ടി വിട്ടാല്‍ അയാള്‍ക്ക് രാജ്യത്തെ അടിസ്ഥാന വിഭാഗത്തിന് വേണ്ടി പോരാടാന്‍ താത്പര്യമില്ലെന്നാണ് അര്‍ഥം. ഇതിനെ ചതിയെന്ന് താന്‍ വിശേഷിപ്പിക്കും. കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള ചതിയാണ്. സംഘ്പരിവാറിന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായപ്പോഴെല്ലാം ഞങ്ങള്‍ അദ്ദേഹത്തെ സംരക്ഷിച്ചു. എന്നിട്ടും പാര്‍ട്ടിയെ വഞ്ചിച്ചു-രാജ പറഞ്ഞു.
ഗുജറാത്തില്‍ നിന്നുള്ള സ്വതന്ത്ര എം.എല്‍.എ ജിഗ്നേഷ് മേവാനിക്കൊപ്പമാണ് കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."