HOME
DETAILS
MAL
അനധികൃത സ്വത്ത് സമ്പാദനം; എ.പി ജയനെ സി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി
backup
November 30 2023 | 12:11 PM
അനധികൃത സ്വത്ത് സമ്പാദനം; എ.പി ജയനെ സി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി
പത്തനംതിട്ട: സി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കി. എപി ജയനെയാണ് സംസ്ഥാന എക്‌സിക്യൂട്ടീവ് നീക്കിയത്. ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിലാണ് നടപടി. മുല്ലക്കര രത്‌നാകരനാണ് പകരം ജില്ലാ സെക്രട്ടറിയുടെ ചുമതല നല്‍കിയിരിക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദനമെന്ന ആരോപണത്തില്‍ എ.പി ജയനോട് പാര്‍ട്ടി വിശദീകരണം തേടിയിരുന്നു. ജില്ലാ പഞ്ചായത്തില്‍ സീറ്റ് നല്‍കുന്നതിന് 3 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നായിരുന്നു പരാതി.
സി.പി.ഐ എക്‌സിക്യൂട്ടീവ് അംഗം കെ.കെ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള കമ്മിഷനാണ് പരാതി അന്വേഷിച്ചത്. ജയനെ തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ സ്ഥാനങ്ങളില്‍ നിന്നും നീക്കാനും തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."