പൊലിസ് ഉദ്യോഗസ്ഥയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പണം തട്ടാന്‍ ശ്രമം; പൊലിസുകാരന് അറസ്റ്റില്‍
ഭോപ്പാല്‍: പൊലിസ് ഉദ്യോഗസ്ഥ കുളിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പൊലിസുകാരനെ അറസ്റ്റ് ചെയ്തു.
പൊലിസുദ്യോഗസ്ഥയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന കോണ്‍സ്റ്റബിളാണ് പിടിയിലായത്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് സംഭവം പുറത്തുവിട്ടത്.
സെപ്റ്റംബര്‍ 22ന് കുളിച്ചുകൊണ്ടിരിക്കെ ആരോ കാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതായി വനിതാ പൊലിസ് ഓഫീസര്‍ക്ക് സംശയം തോന്നി. പരിശോധിച്ചപ്പോള്‍ വാതിലിനു മുകളില്‍ മൊബൈല്‍ ഫോണ്‍ കാമറ കണ്ടെത്തി.
ഡ്രൈവര്‍ ഓടിമാറുന്നതും ശ്രദ്ധയില്‍പെട്ടു. സെപ്റ്റംബര്‍ 26ന് വീട്ടിലെത്തിയ ഡ്രൈവര്‍ കൈയില്‍ നഗ്ന ദൃശ്യങ്ങളുണ്ടെന്നും അഞ്ചുലക്ഷം രൂപ നല്‍കണമെന്നും ഇല്ലെങ്കില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി. പൊലിസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ പൊലിസ് ഉദ്യോഗസ്ഥ പരാതി നല്‍കിയതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."