HOME
DETAILS

'സ്‌കൂട്ടറിന്റെ' രൂപം മാറുന്നു; അഡ്വഞ്ചര്‍ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് കമ്പനി; ഇന്ത്യയിലേക്കും

  
backup
November 30 2023 | 13:11 PM

gogoro-crossover-rugged-electric-scooter-detail

ഇരുചക്ര വാഹനങ്ങള്‍ക്ക് വലിയ ഡിമാന്‍ഡുള്ള മാര്‍ക്കറ്റാണ് ഇന്ത്യയിലേത്. മിഡില്‍ ക്ലാസ് കുടുംബങ്ങള്‍ക്ക് താങ്ങാവുന്ന വിലയില്‍ സ്വന്തമാക്കാന്‍ കഴിയുന്ന വാഹനം എന്നതാണ് ഇരുചക്ര വാഹനങ്ങള്‍ക്ക് ഇന്ത്യന്‍ മാര്‍ക്കറ്റിലുള്ള പ്രസക്തി.
രാജ്യത്ത് വര്‍ധിച്ച് വരുന്ന പെട്രോള്‍ വില വര്‍ധനവ് കാരണം ഇപ്പോള്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ സ്വന്തമാക്കുന്നവരുടെ എണ്ണത്തില്‍ രാജ്യത്ത് വലിയ വര്‍ധനവ് സംഭവിച്ചിട്ടുണ്ട്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാം എന്നതാണ് ഇ.വി സ്‌കൂട്ടറുകളുലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന പ്രധാന കാരണം.

വാഹന നിര്‍മ്മാണ രംഗത്തെ അതികായന്‍മാരും സ്റ്റാര്‍ട്ടപ്പ് കമ്പനികളും അരങ്ങുവാഴുന്ന ഇ.വി ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് തായ്‌വാനീസ് ഇ.വി നിര്‍മ്മാതാക്കളായ ഗൊഗോറോയും രംഗപ്രവേശനം ചെയ്യുകയാണ്. ക്രോസ് ഓവര്‍ സ്‌റ്റെലില്‍ ഒരു അഡ്വഞ്ചറസ് ലുക്കുള്ള സ്‌കൂട്ടറായിരിക്കും ഗൊഗോറോ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് അവതരിപ്പിക്കുക. പരമ്പരാഗത സ്‌കൂട്ടര്‍ സങ്കല്‍പ്പങ്ങളില്‍ നിന്നും വ്യത്യസ്ഥമായൊരു മോഡല്‍ ആയിരിക്കും ഇത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഒക്ടോബറില്‍ കമ്പനി ഗൊഗോറോയെ ആഗോള മാര്‍ക്കറ്റിലേക്ക് അവതരിപ്പിച്ചിരുന്നു. ഓണ്‍റോഡ്, ഓഫ്‌റോഡ് ഡ്രൈവിന് ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുന്നു എന്നതാണ് ഈ സ്‌കൂട്ടറിന്റെ പ്രധാന സവിശേഷത.

ഓഫ്‌റോഡിംഗിനായി മോഡലിന് 12 ഇഞ്ച് വീലുകള്‍, മാക്‌സിസ് ഡ്യുവല്‍ പര്‍പ്പസ് ടയറുകള്‍ എന്നിവയും ലഭിക്കുന്നു. ഫോര്‍ക്ക് ഗെയ്റ്ററുകളും ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളുമാണ് മറ്റൊരു പ്രധാന സവിശേഷത. കൂടാതെ ഡാഷ്‌ബോര്‍ഡില്‍ എല്ലാത്തരം കണക്റ്റിവിറ്റികളും സപ്പോര്‍ട്ട് ചെയ്യുന്ന കളര്‍ ഡിസ്‌പ്ലേയും വാഹനത്തിന്റെ സവിശേഷതയാണ്.നൂറ് കിലോമീറ്റര്‍ ദൂരം വരെ ഒറ്റച്ചാര്‍ജില്‍ വാഹനത്തിന് സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 1.6 kWh സംയോജിത ശേഷിയുള്ള രണ്ട് സ്വാപ്പബിള്‍ ബാറ്ററി പാക്കുകളാണ് ഗൊഗോറോ ഇലക്ട്രിക് സ്‌കൂട്ടറില്‍ ഉപയോഗിച്ചിരിക്കുന്നത്. ആദ്യം വിദേശത്ത് നിര്‍മ്മിച്ച് ഇറക്കുമതി ചെയ്യുന്ന ഗൊഗോറോ സ്‌കൂട്ടര്‍ പിന്നീട് കമ്പനി മഹാരാഷ്ട്രയില്‍ നിര്‍മ്മിക്കുന്ന പ്ലാന്റിലായിരിക്കും നിര്‍മ്മിക്കുക.

Content Highlights:gogoro crossover rugged electric scooter details



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  21 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  21 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  21 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  21 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  21 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  21 days ago