'ചോര്‍ന്നൊലിക്കാത്തൊരു വീട് ; കരീമിന്റെയും കുടുംബത്തിന്റെയും സ്വപ്‌നം
വഴിക്കടവ്: മരുത മഹല്ലില്‍ വേങ്ങേപാടത്തു താമസിക്കുന്ന തോട്ടുങ്ങല്‍ കരീമിനും ഭാര്യ കദീസയ്ക്കും ഒരു സ്വപ്നമുണ്ട്, തലചായ്ക്കാന്‍ ചോര്‍ന്നൊലിക്കാത്ത ഒരു കൊച്ചുവീടാണത്. എന്നാല്‍ ഇതിപ്പോഴും സ്വപ്നമായി അവശേഷിക്കുകയാണ്.
രോഗംകൊണ്ടും പ്രായംകൊണ്ടും തളര്‍ന്ന ഈ നിര്‍ധനരായ രോഗികള്‍ക്കു സംസാരിക്കാനോ കേള്‍ക്കാനോ സാധിക്കാത്ത അളിയന്‍ ഇബ്രാഹിമും കൂട്ടിനുണ്ട്. ഒരു പ്ലാസ്റ്റിക് ഷീറ്റ് വലിച്ച് താല്‍ക്കാലികമായുണ്ടാക്കിയ ഷെഡിലാണ് മൂവരുംതാമസിക്കുന്നത്. വെളിച്ചത്തിന് മണ്ണെണ്ണ വിളക്കാണ് ആശ്രയം. ശക്തമായ കാറ്റും മഴയുമുണ്ടായാല്‍ ഈ ഷെഡ് ആടിയുലയും.
കുടുംബത്തിന്റ വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ നാട്ടുകാര്‍ ജനകീയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വരമ്പന്‍ കല്ലന്‍ അലവി (ചെയര്‍മാന്‍), പാറക്കല്‍ ബഷീര്‍ (കണ്‍വീനര്‍) എന്നിവരുടെ പേരില്‍ എടക്കര ഫെഡറല്‍ ബാങ്ക് ശാഖയില്‍ ജോയിന്റ് അക്കൗണ്ടും എടുത്തിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് നമ്പര്‍.1 5570100114904.ഐ.എഫ്.എസ്.സി കോഡ്; എഫ്.ഡി.ആര്‍.എല്‍ 0001557. ഫോണ്‍. 9495095253, 9645160877
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."