ലൗ ജിഹാദ്: ഹിന്ദുത്വവാദികള്‍ തുറന്നുകാട്ടപ്പെടുന്നു
ഓഡ്രി ട്രഷ്‌കെ
ഹിന്ദുത്വരിലെ തീവ്രവലതുപക്ഷത്തിനിടയിലുള്ള പ്രശസ്ത കഥയാണ് 'ലൗ ജിഹാദ്'. ഹിന്ദു യുവതികളെ പ്രണയം നടിച്ച് ഇതരമതസ്ഥര്‍ പ്രത്യേകിച്ചും മുസ്‌ലിംകള്‍ വിവാഹം ചെയ്യുന്നു എന്നാണ് പറയുന്നത്. അങ്ങനെ ഹിന്ദു പെണ്‍കുട്ടികളുടെ ജീവിതം നശിക്കുന്നു. ഇത്തരം മിശ്രവിവാഹങ്ങളിലൂടെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്നും അതിനാല്‍ ഹിന്ദുമതം തന്നെ കാലഹരണപ്പെട്ടുപോകുമെന്നാണ് ഹിന്ദുത്വവലതുപക്ഷത്തിന്റെ ഭാഷ്യം. ഇത്തരം പ്രചാരണത്തിലുള്ള വിശ്വാസം നിമിത്തം നിരവധി മുസ്‌ലിംകള്‍ക്കെതിരേയാണ് അവര്‍ അക്രമം അഴിച്ചുവിടുന്നത്. കൂടാതെ മിശ്രവിവാഹത്തിനെതിരേ നിയമങ്ങള്‍ കൊണ്ടുവരിക പോലുള്ള നടപടികളും അടുത്തകാലത്തായി ഇവരുടെ നേതൃത്വത്തില്‍ സജീവമാണ്.
ലൗ ജിഹാദും അതുകൊണ്ട് ഹിന്ദുമതത്തിനുണ്ടാകുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഭീഷണിയുമൊക്കെ വെറുമൊരു കെട്ടുകഥയാണ്. ജൂണില്‍, പ്യൂ റിസര്‍ച്ച് സെന്റര്‍ ഈ വിഷയത്തില്‍ വലിയൊരു പഠനം നടത്തി ഫലം പുറത്തുവിട്ടു. അതില്‍ പറയുന്നത്, മിശ്രവിവാഹങ്ങള്‍ ഇന്ത്യയില്‍ ഈ അടുത്തകാലത്തായി അപ്രത്യക്ഷമാവുകയാണ്, അഥവാ കുറയുകയാണെന്നാണ്. അതേ പഠനം പറയുന്നത് നിരവധി ഇന്ത്യക്കാര്‍ ഹിന്ദുക്കളായി മാറിയെന്നുമാണ്.
കഥകളില്‍ സത്യമുണ്ടായിരിക്കണമെന്നില്ല. ലൗ ജിഹാദ് എന്ന കെട്ടുകഥ നമുക്ക് ചില ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നുണ്ട്.- അത് ലൗ ജിഹാദിലെ പ്രധാന വിഷയമായ ഇന്ത്യന്‍ മുസ്‌ലിംകളെക്കുറിച്ചല്ലെന്നു മാത്രം. -മറിച്ച് അത് ലൗ ജിഹാദുണ്ടെന്ന് പറഞ്ഞു നടക്കുന്ന ഹിന്ദുവലതുപക്ഷത്തെക്കുറിച്ചുതന്നെ. ഇത് അടിവരയിടുന്നത് മറ്റൊന്നുമല്ല, അവരുടെ ഹീനമായ ഇസ്‌ലാം വിരുദ്ധതയാണ്. സ്ത്രീലൈംഗികതയിലുള്ള അവരുടെ നിക്ഷേപമാണ്, കൂടാതെ മതാടിസ്ഥാനത്തിലുള്ള ഒറ്റതിരിക്കലുമാണ്. ഹിന്ദുവലതുപക്ഷത്തിന്റെ തുറന്നുകാട്ടപ്പെട്ട ദൗര്‍ബല്യവും സാമൂഹിക മേല്‍ക്കോയ്മയും കിട്ടാന്‍ വേണ്ടി അല്‍പ്പം വേട്ടയാടല്‍ കഥകള്‍ പറഞ്ഞുപരത്തുന്ന അവരുടെ സ്വഭാവത്തെയും ലൗ ജിഹാദ് കഥകള്‍ തുറന്നുകാണിക്കുന്നു. അവരുടെ എല്ലാ കഥകളുടെയും ഒരുഭാവം ഈ കഥകളെല്ലാം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ ഇടയിലേക്ക് അവര്‍ വെറും ശൂന്യമായ നുണകള്‍ പടച്ചുവിടും എന്നതാണ്(അത് പറയുന്നവര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും).
സുഹ ഭട്ടിന്റെ കഥ
പലയിടത്തും പലകാലത്തായി നടന്ന മതപരിവര്‍ത്തനങ്ങളുടെയും വേട്ടയാടലിന്റെയും നിരവധി കഥകള്‍ ഇന്ത്യക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതില്‍ ഉയര്‍ന്നുവന്ന ഒന്ന് എന്റെ ഏറ്റവും പുതിയ പുസ്തകമായ ദി ലാങ്‌ഗ്വേജ് ഓഫ് ഹിസ്റ്ററി: സന്‍സ്‌കൃതി നരേറ്റീവ്‌സ് ഓഫ് മുസ്‌ലിം പാസ്റ്റ് എന്ന പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 14ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 15ാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി കശ്മിരിലെ ബ്രാഹ്മണനായ സുഹ ഭട്ട് മുസ്‌ലിം വേട്ടയാടല്‍ സഹിക്കാനാവാതെ ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിയതാണെന്നാണ് ഹിന്ദുത്വവലതുപക്ഷ പ്രചാരണം. എന്നാല്‍, സിക്കന്ദര്‍ ഷായുടെ അതേ ഭരണകാലത്ത്( 1389-1413) ഉണ്ടായിരുന്ന ഒരു കശ്മിരി ഭരണാധികാരിയായിരുന്ന ഷാ മിറിന്റെ സാമ്രാജ്യത്തില്‍ ജോലി ചെയ്തിരുന്നയാളായിരുന്നു സുഹ ഭട്ട്. അദ്ദേഹത്തിന്റെ ഇസ്‌ലാം സ്വീകരിക്കലിനെക്കുറിച്ച് സംശയിക്കത്തക്കതായി ഒന്നും എന്റെ പക്കലില്ല. മറിച്ച് സുഹ ഭട്ട് തനിച്ചാവില്ല ഇസ്‌ലാം സ്വീകരിക്കാന്‍ തീരുമാനിച്ചത്. കശ്മിരില്‍ ഒരുകാലത്ത് നിരവധി പേര്‍ ഇസ്‌ലാമിലേക്ക് സ്വയംപരിവര്‍ത്തനം നടത്തിയിട്ടുണ്ട്. വാസ്തവത്തില്‍ ബംഗാളികള്‍ക്കിടയില്‍ നടന്ന ഇസ്‌ലാം മതപരിവര്‍ത്തനത്തിന്റെ ചരിത്രം നമുക്കറിയുന്നതുപോലെ കശ്മിരികളുടെ മതപരിവര്‍ത്തനത്തിന്റെ രീതിയോ സമയമോ നമുക്ക് ലഭ്യമല്ല.
സുഹ ഭട്ടിന്റെ മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള കഥയുടെ ചരിത്രപരമായ നമ്മുടെ അറിവ് അവിടെ അവസാനിക്കുകയാണ്. ബാക്കിയുള്ള കഥ, അത് സത്യമായാലും കെട്ടുകഥയായാലും അത് തങ്ങളുടെ വരുംതലമുറയ്ക്കായി എഴുതിവച്ചയാളുടെ ഉള്‍ക്കാഴ്ചകള്‍ ആ എഴുത്തില്‍ കാണാനാവും. അയാളാണ് ജോനരാജ. 1418-'19, 1420-'70 വരെ ഭരിച്ച സൈനുല്‍ ആബിദീന്റെ സദസ്സിലെ സംസ്‌കൃത പണ്ഡിതനായിരുന്നു ജോനരാജ. ഷാ മിറിന്റെ പരമ്പരയിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരിയായിരുന്നു സൈനുല്‍ ആബിദീന്‍. 1450ല്‍ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ജോനരാജ റിവര്‍ ഓഫ് കിങ്‌സ് അഥവ രാജതരംഗിണി എന്ന കൃതി രചിക്കാന്‍ തുടങ്ങി. 12ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ കല്‍ഹണ ഇതേ പേരില്‍ രചിച്ച കൃതിയുടെ തുടര്‍ച്ചയായിരുന്നു ജോനരാജയുടെ രാജതരംഗിണി. എന്നാല്‍ രാജതരംഗണിയില്‍ മധ്യകാലകശ്മിരിലെ സങ്കീര്‍ണമായ രാഷ്ട്രീയ പരിതസ്ഥിതിയെക്കുറിച്ചാണ് അദ്ദേഹം പ്രതിപാദിച്ചിരുന്നത്. അതും ബ്രാഹ്മണന്റെ വിശേഷാധികാരങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട്.
ബ്രാഹ്മണരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഒരു ബാധപോലെ സമൂഹികപദവിയായി കാത്തുസൂക്ഷിക്കുന്നതില്‍ ഒരുപക്ഷേ തിരിച്ചെത്തിക്കുന്നതില്‍ ജോനരാജ നടത്തിയ നിക്ഷേപം ചില്ലറയല്ല. എന്നാല്‍ ജോനരാജ അതിനെ ഒരു ദുരാചരം എന്നതിലുപരി ഒരു സദ്‌വൃത്തിയായിട്ടാണ് ബ്രാഹ്മണ്യത്തെ കണ്ടത്. മനുഷ്യന് വിലയിടാനും അയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്തിയ സമ്പ്രദായത്തെ മറച്ചുപിടിക്കാനുള്ള പുറംപൂച്ചായിട്ടുമാത്രമാണ് ബ്രാഹ്മണ്യത്തെ എതിര്‍ക്കുന്നവര്‍ അതിനെ കാണുന്നത്. അടിസ്ഥാനപരമായ അസമത്വത്തില്‍ നിര്‍മിതമായ ബ്രാഹ്മണ്യത്തിന്റെ നേതാവായിരുന്നു ജോനരാജ.
ജാതിയൊറ്റുകാരാലുള്ള വിപത്ത്
അധികാരം നഷ്ടപ്പെട്ട കശ്മിരി ബ്രാഹ്മണന്‍മാരുടെ ദേവന്‍മാരും അവരുടെ മന്ത്രങ്ങളും അടക്കമുള്ള ജീവിതവുമായി ബന്ധപ്പെട്ടാണ് ജോനരാജ സുഹ ഭട്ടിന്റെ വീരഗാഥ തുടങ്ങുന്നത്. ഈ ശോകമാനമായ അവസ്ഥകള്‍ക്ക് ഒരു നല്ല വിശദീകരണം തന്നെ ജോനരാജ അയാളുടെ സംസ്‌കൃത കൃതിയില്‍ നല്‍കുന്നുണ്ട്. എല്ലാം കലിയുഗത്തിന്റെ പൈശാചികതയാണെന്നാണ് അദ്ദേഹം നല്‍കുന്ന വിശദീകരണം. അല്‍പ്പം കൂടി കൃത്യമായ വിശദീകരണം തന്നെ സുഹ ഭട്ടിന്റെ കാര്യത്തില്‍ നല്‍കുന്നത് അദ്ദേഹം ബ്രാഹ്മണ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും വെറുത്തിരുന്നു എന്നാണ്. എന്നാല്‍ എന്തുകൊണ്ടാണ് മറ്റുള്ളവരെയെല്ലാം ഒഴിവാക്കി ആചാരങ്ങള്‍ ചെയ്യുന്നതിലൂടെ ലഭിക്കുന്ന ദുര്‍ഘടമായ ബ്രാഹ്മണിക്കല്‍ അധികാരങ്ങളോട് സുഹ ഭട്ടിന് വെറുപ്പുണ്ടായതെന്ന് തുറന്നുപറയുന്നില്ല എന്നതാണ് രസകരം.
സുഹ ഭട്ടിനെ മുസ്‌ലിംകള്‍ പഠിപ്പിക്കുകയും പരിജ്ഞാനമുണ്ടാക്കുകയും ചെയ്തുവെന്നാണ് ജോനരാജ പറയുന്നത്. എന്നാല്‍ മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്യുന്നു. സുഹ ഭട്ടിന്റെ ഇസ്‌ലാമിക പേരായ മാലിക് സൈഫുദ്ദീന്‍ എന്ന് പറയാന്‍ പോലും അദ്ദേഹം തയാറാവുന്നില്ല. മറിച്ച് രണ്ടു കാര്യങ്ങള്‍ക്കാണ് സുഹ ഭട്ടിന്റെ ജീവിതം ഉദാഹരണമാക്കുന്നത്, ഒന്ന്, ബ്രാഹ്മണന്‍മാരുടെ ദൗര്‍ബല്യത്തെ കാണിക്കാനും പിന്നെ ജാതിശത്രുക്കളെക്കൊണ്ടുള്ള വിപത്തിനെ സൂചിപ്പിക്കാനും. കശ്മിരി ബ്രാഹ്മണന്‍മാരെ വേട്ടയാടാന്‍ നേതൃത്വം നല്‍കിയെന്നും നിരവധി ബ്രാഹ്മണന്‍മാരെ കൊടും പീഡനങ്ങള്‍ക്കിരയാക്കിയെന്നും ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്നുമാണ് ജോനരാജ സുഹാഭട്ടിനെക്കുറിച്ച് പറയുന്നത്.
ജാതീയതയ്ക്ക് മേലുള്ള അതിക്രമം
ഞാന്‍ അതിശയിക്കുന്നത് ഈ നരേറ്റീവുകളെല്ലാം തന്നെ എത്രമാത്രം യാഥാര്‍ഥ്യങ്ങളുമായി യോജിക്കുന്നുവെന്നാണ്. സുഹ ഭട്ട് ആക്രമിച്ചിരുന്നത് ജാതിയുടെ വിശേഷാധികാരങ്ങളെയാണെന്ന് ജോനരാജ ഊഹിച്ചിരുന്നുവെന്ന കാര്യം സത്യമാണ്. അദ്ദേഹം ജാതി ഉന്മൂലനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ജോനരാജ തന്റെ കൃതിയില്‍ വ്യക്തമായി പറയുന്നത്. ഇന്നത്തെ കാലത്ത് എല്ലാവരും പുരാതനകാലത്തെ ജോനരാജയെ പോലുള്ളവരുടെ ശബ്ദം കേള്‍ക്കാന്‍ തയാറാവില്ല. യാതൊരു മറയും നാണവും ഖേദവുമില്ലാതെ ബ്രാഹ്മണരുടെ അവകാശങ്ങളെക്കുറിച്ച് മാത്രം പറഞ്ഞിരുന്നയാളാണ് അദ്ദേഹം. ആധുനിക സംവേദനക്ഷമതയെ ആകെ കാറ്റില്‍ പറത്തുന്ന തെറ്റായ കഥകളും മുന്‍ധാരണകളും കൊണ്ട് നിറഞ്ഞതാണ് ചരിത്രം. അതീവ ശ്രദ്ധയോടെ കേള്‍ക്കേണ്ട പഴയകാലത്തെ ചില കാര്യങ്ങള്‍ നാം അടുത്ത് നിന്നു തന്നെ കേള്‍ക്കേണ്ടി വരും. ചിലപ്പോഴൊക്കെ നമ്മള്‍ ആരായിരുന്നു എന്ന അന്വേഷണത്തില്‍ മുഴുകിയിരിക്കുമ്പോഴായിരിക്കും, സമൂഹത്തിലെ ഉന്നതജാതിക്കാരുടെ അധികാരങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന കെട്ടുകഥകള്‍ ഇന്നും നമുക്ക് ചുറ്റും സജീവമാണെന്ന് ഞെട്ടലോടെ തിരിച്ചറിയുന്നത്.
(ന്യൂജേഴ്‌സി റട്‌ഗേഴ്‌സ് യൂനിവേഴ്‌സിറ്റി
ചരിത്രവിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്
ലേഖിക)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."