അസി. എന്‍ജിനീയറുടെ ആത്മഹത്യ; സി.പി.എം നേതാവിനെതിരേ കേസെടുക്കാന്‍ തെളിവില്ലെന്ന് സൂചന
മൂലമറ്റം: സി.പി.എം നേതാവിന്റെ ഭീഷണിമൂലം ജീവനൊടുക്കുന്നതായി കുറിപ്പെഴുതിവച്ച് ആത്മഹത്യ ചെയ്ത അറക്കുളം പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയറുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം അന്തിമഘട്ടത്തില്‍. ആരോപണവിധേയനായ നേതാവിനെതിരേ കേസെടുക്കാന്‍ ആവശ്യമായ തെളിവുകളൊന്നും ലഭിച്ചില്ലെന്ന് പൊലിസ് കേന്ദ്രങ്ങള്‍ സൂചന നല്‍കി.
52കാരനായ ആവോലി പുറത്തേട്ട് ബാബുരാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്. സി.പി.എം നേതാവിന് വ്യക്തിപരമായി ആത്മഹത്യയില്‍ പങ്കുണ്ടെന്ന് തെളിയിക്കാന്‍ പര്യാപ്തമായ തെളിവുകളോ മൊഴികളോ ലഭിച്ചിട്ടില്ല. കേസന്വേഷണം തുടരും.
പഞ്ചായത്ത് ഓഫിസിലെ ജീവനക്കാര്‍, പഞ്ചായത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത കരാറുകാര്‍, സി.പി.എം നേതാവ് അടക്കമുള്ള ഭരണസമിതിയംഗങ്ങള്‍ തുടങ്ങിയവരില്‍ നിന്ന് മൊഴിയെടുത്തിരുന്നു. ബാബുരാജിന്റെ കുടുംബാംഗങ്ങളും ജീവനക്കാരുടെ സംഘടനകളുമാണ് പരാതി നല്‍കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."