HOME
DETAILS

കോപ് 28 സമ്മേളനം ദുബൈ എക്‌സ്‌പോ സിറ്റിയില്‍ ആരംഭിച്ചു

  
backup
November 30 2023 | 15:11 PM

cop28-conference-started-in-dubai

ദുബൈ: ഐക്യ രാഷ്ട്ര സഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനം (കോപ് 28) ദുബൈ എക്‌സ്‌പോ സിറ്റിയില്‍ ആരംഭിച്ചു.
കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള യുഎന്‍ ചട്ടക്കൂട് കണ്‍വെന്‍ഷന്റെ (യുഎന്‍എഫ്‌സിസിസി) അംഗ രാജ്യങ്ങള്‍ ഉള്‍പ്പെടെ 70,000ത്തിലധികം പ്രതിനിധികള്‍ കോപ് 28ല്‍ പങ്കെടുക്കുന്നു. വ്യവസായ പ്രമുഖര്‍, യുവജനങ്ങള്‍, കാലാവസ്ഥാ ശാസ്ത്രജ്ഞര്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരും പങ്കാളികളില്‍ ഉള്‍പ്പെടുന്നു.
ഔദ്യോഗികമായി, കോപ് 28 എന്നത് യുഎന്‍എഫ്‌സിസിസി
യിലേക്കുള്ള കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടികളുടെ (കോപ്) 28-ാമത് മീറ്റിംഗിനെ സൂചിപ്പിക്കുന്നതാണ്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 198 രാജ്യങ്ങളില്‍ നിന്നുള്ള 70,000 അതിഥികളെ ഈ വര്‍ഷത്തെ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്തു. ഭൂമിയെ സംരക്ഷിക്കാനുള്ള യജ്ഞങ്ങളാണ് നടക്കുന്നതെന്നും, ജനങ്ങളുടെ കൂടിച്ചേരലും അവരുടെ സഹകരണവും പരിശ്രമങ്ങളുടെ ഏകീകരണവുമാണ് സമൃദ്ധിയുടെ ഏറ്റവും വലിയ രഹസ്യമെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2023 നവംബര്‍ 30 മുതല്‍ ഡിസംബര്‍ 12 വരെയാണ് സമ്മേളനം നടക്കുന്നത്.

ശൈഖ് മുഹമ്മദും ജോ ബൈഡനും ഉഭയ കക്ഷി ബന്ധങ്ങള്‍ ചര്‍ച്ച ചെയ്തു
പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. ഉഭയ കക്ഷി ബന്ധങ്ങളും വികസനവും ഇരുവരും ചര്‍ച്ച ചെയ്തു.
എല്ലാ രാഷ്ട്രങ്ങള്‍ക്കും സുസ്ഥിര ഭാവി ഉറപ്പാക്കി കാലാവസ്ഥാ പ്രതിസന്ധിക്ക് ഫലപ്രദമായ പരിഹാരങ്ങള്‍ രൂപപ്പെടുത്താന്‍ ആഗോള സഹകരണം സമാഹരിക്കുന്നതിലെ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ചട്ടക്കൂട് കണ്‍വെന്‍ഷന്റെ പാര്‍ട്ടികളുടെ 28-ാമത് സമ്മേളനം പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് നേതാക്കള്‍ പറഞ്ഞു.
ഫലസ്തീനിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളും ഇരു നേതാക്കളും അവലോകനം ചെയ്തു. ഗാസ മുനമ്പില്‍ സ്ഥിരം വെടിനിര്‍ത്തല്‍ നിലനിര്‍ത്തുകയും ജനങ്ങള്‍ക്ക് മാനുഷിക സഹായം തടസ്സമില്ലാതെ എത്തിക്കാനുള്ള ശാശ്വതവും സുരക്ഷിതവുമായ സംവിധാനങ്ങള്‍ സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം നേതാക്കള്‍ ആവര്‍ത്തിച്ചു.
സുരക്ഷ, സ്ഥിരത, സമാധാനം എന്നിവ സാക്ഷാത്കരിക്കാനുള്ള അടിസ്ഥാന ശിലയായി മാറാവുന്ന ദ്വിരാഷ്ട്ര പരിഹാരത്തോടൊപ്പം, മിഡില്‍ ഈസ്റ്റ് മേഖലയില്‍ സമഗ്രവും നീതിപൂര്‍വകവും ശാശ്വതവുമായ സമാധാനത്തിനായി ഒരു സംവിധാനം രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അവര്‍ അടിവരയിട്ടു.

കോപ് 28: പ്രതിനിധി സംഘത്തലവന്‍മാരുമായി യുഎഇ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി
പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പരാഗ്വേ റിപ്പബ്‌ളിക്കന്‍ പ്രസിഡന്റ് സാന്റിയാഗോ പെനയുമായി കൂടിക്കാഴ്ച നടത്തി. എത്യോപ്യന്‍ പ്രധാനമന്ത്രി ഡോ. അബി അഹമ്മദ്, ചൈനീസ് പ്രസിഡന്റിന്റെ പ്രത്യേക ദൂതന്‍ ഡെംങ് സിജുന്‍ എന്നിവരെയും അദ്ദേഹം കണ്ടു.
യുഎഇ വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് സ്‌പെഷ്യല്‍ അഫയേഴ്‌സ് അഡൈ്വസര്‍ ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്‌നൂന്‍ അല്‍ നഹ്‌യാന്‍, രാജ്യാന്തര സഹകരണ കാര്യ സഹ മന്ത്രി റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാഷിമി, അമേരിക്കയിലെ യുഎഇ അംബാസഡര്‍ ഡോ. യൂസഫ് അല്‍ ഉതൈബ എന്നിവരും പങ്കെടുത്തു.
ഹരിത സംരംഭകത്വങ്ങള്‍ നടപ്പാക്കുന്നതിലും പുനരുപയോഗ ഊര്‍ജം വികസിപ്പിക്കുന്നതിലും മറ്റ് സുസ്ഥിര സംരംഭങ്ങളിലും രാജ്യത്തിന്റെ അനുഭവം പ്രദര്‍ശിപ്പിച്ച കോപ് 28ലെ എത്യോപ്യന്‍ പവലിയന്‍ പ്രസിഡന്റും പ്രധാനമന്ത്രിയും ഡോ. അബി അഹമ്മദും സന്ദര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്:  കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് 

National
  •  2 months ago
No Image

റെക്കോര്‍ഡിന് മേല്‍ റെക്കോര്‍ഡിട്ട് സ്വര്‍ണം

Economy
  •  2 months ago
No Image

അധിക ബാധ്യതയെന്ന് വ്യാപാരികൾ; മണ്ണെണ്ണ വിതരണം അനിശ്ചിതത്വത്തിൽ

Kerala
  •  2 months ago
No Image

ഡീസൽ ബസ് ഇലക്ട്രിക് ആക്കിയില്ല; നിരത്തുനിറഞ്ഞ് 15 വർഷം പഴകിയ ബസുകൾ

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാഷിം സഫീഉദ്ദീനെ വധിച്ചെന്ന് ഇസ്‌റാഈല്‍; സ്ഥിരീകരിക്കാതെ ഹിസ്ബുല്ല

International
  •  2 months ago
No Image

ആളുമാറി കസ്റ്റഡി മർദനം; ഒടുങ്ങുന്നില്ല നിലവിളികൾ; മുഖ്യമന്ത്രിക്കറിയുമോ അവരൊക്കെ സേനയിലിപ്പോഴുമുണ്ട്

Kerala
  •  2 months ago
No Image

പാലക്കാട് അപകടത്തിന് കാരണം കാറിന്റെ അമിത വേഗതയെന്ന് പ്രാഥമിക നിഗമനം

Kerala
  •  2 months ago
No Image

നവീൻ ബാബുവിൻ്റെ മരണം; അന്വേഷണത്തിൽ സംശയിച്ച് കുടുംബം- മെല്ലെപ്പോക്ക് അട്ടിമറിക്കോ ?

Kerala
  •  2 months ago
No Image

'എന്തുകൊണ്ട് മദ്‌റസകളില്‍ മാത്രം ശ്രദ്ധ ?'കേന്ദ്ര ബാലാവകാശ കമ്മിഷനെ നിര്‍ത്തിപ്പൊരിച്ച് സുപ്രിംകോടതി 

Kerala
  •  2 months ago
No Image

സാലറി ചലഞ്ച് പാളി; പകുതിപേർക്കും സമ്മതമില്ല

Kerala
  •  2 months ago