HOME
DETAILS

ക്രിക്കറ്റ് കാണാറില്ല; അതുകൊണ്ട് ഋഷഭിനെ മനസിലായില്ലെന്ന് രക്ഷിച്ച ഡ്രൈവര്‍

  
backup
December 31 2022 | 06:12 AM

dont-watch-cricket-didnt-recognise-him-bus-driver-who-rescued-rishabh-pant

ന്യൂഡല്‍ഹി: കാറപകടത്തില്‍ പരുക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ തനിക്ക് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ലെന്നും ക്രിക്കറ്റ് കളി കാണാറില്ലെന്നും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഡ്രൈവര്‍. ഡിവൈഡറില്‍ ഇടിച്ച ശേഷം തീപിടിച്ച മെഴ്‌സിഡസ് കാറില്‍ നിന്ന് ഋഷഭ് പന്തിനെ പുറത്തെടുക്കാനും ആംബുലന്‍സ് ഏര്‍പ്പാടാക്കാനും വേഗത്തില്‍ പ്രവര്‍ത്തിച്ചത് ഹരിയാന റോഡ്‌വേയ്‌സ് ബസ് ഡ്രൈവര്‍ സുശീല്‍ മാന്‍ ആയിരുന്നു.

എതിര്‍ദിശയില്‍ നിന്ന് അതിവേഗത്തില്‍ വന്ന കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നുവെന്ന് സുശീല്‍ മാന്‍ പറഞ്ഞു. നിയന്ത്രണം നഷ്ടമായി തിരിഞ്ഞും മറിഞ്ഞും പോകുന്നതിനാല്‍ കാര്‍ ബസിനടിയിലേക്ക് മറിയുമെന്ന് ഞാന്‍ കരുതി. ഞാന്‍ എന്റെ ബസ് സൈഡില്‍ നിര്‍ത്തി പെട്ടെന്ന് ഡിവൈഡറിലേക്ക് ഓടി. ഡ്രൈവര്‍ (ഋഷഭ് പന്ത്) ജനലിലൂടെ പകുതി പുറത്തായിരുന്നു. താന്‍ ഒരു ക്രിക്കറ്റ് കളിക്കാരനാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അദ്ദേഹം അമ്മയെ വിളിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഞാന്‍ ക്രിക്കറ്റ് കാണാറില്ല, പരുക്കേറ്റത് ഋഷഭ് പന്തിനാണെന്ന് എനിക്കറിയില്ലായിരുന്നു. എന്നാല്‍ എന്റെ ബസിലെ മറ്റുള്ളവര്‍ അവനെ തിരിച്ചറിഞ്ഞു-സുശീല്‍ മാന്‍ പറഞ്ഞു.

ഋഷഭിനെ രക്ഷപ്പെടുത്തിയ ശേഷം, മറ്റാരെങ്കിലും കാറിലുണ്ടോയെന്ന് പരിശോധിക്കാന്‍ ഞാന്‍ വേഗം കാറില്‍ തിരഞ്ഞു. അദ്ദേഹത്തിന്റെ നീല ബാഗും കാറില്‍ നിന്ന് ലഭിച്ച 7,000-8,000 രൂപയും ആംബുലന്‍സില്‍ കൊടുത്തുവെന്നും സുശീല്‍ മാന്‍ പറഞ്ഞു.

ഹരിയാന റോഡ്‌വേയ്‌സ് അഭിനന്ദന കത്തും ഒരു ഷീല്‍ഡും നല്‍കി സുശീലിനെയും പരംജീതിനെയും ആദരിച്ചതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  6 hours ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  7 hours ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  7 hours ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  7 hours ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  8 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  8 hours ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  9 hours ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  9 hours ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  10 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  10 hours ago