HOME
DETAILS
MAL
സി.എച്ച് ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിച്ച ഭരണാധികാരി: ഗോവ ഗവര്‍ണര്‍ ശ്രീധരന്‍പിള്ള
backup
September 29 2021 | 03:09 AM
കൊച്ചി: ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിച്ച ഭരണാധികാരിയായിരുന്നു മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള. മൈനോരിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റ് സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ സമ്മേളനം അബാദ് പ്ലാസ ഹോട്ടലില്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.എച്ചിനോളം പ്രായോഗിക രാഷ്ട്രീയമുള്ള ഒരുനേതാവിനെ കാണാന്‍ സാധിച്ചിട്ടില്ല. മനുഷ്യന്റെ മഹത്വമെന്നത് മനസിന്റെ മഹത്വമാണ്. ഏത് പാര്‍ട്ടിയായാലും ഏത് മതമായാലും സി.എച്ചിന് പ്രായോഗിക സമീപനമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാഷ അറബിയോ ഉറുദുവോ മലയാളമോ ഹിന്ദിയോ ഇംഗ്ലീഷോ ഒന്നുമായിരുന്നില്ല; ഹൃദയത്തിന്റെ ഭാഷയായിരുന്നു. ഹൃദയത്തിന്റെ ഭാഷയില്‍ മറ്റുള്ളവരുമായി സംവേദിക്കാന്‍ കഴിയുന്ന ആളുകള്‍ക്കാണ് സമൂഹത്തില്‍ മാറ്റമുണ്ടാക്കാന്‍ സാധിക്കുക. അത്തരത്തില്‍ വിജയം വരിച്ച വ്യക്തിയായിരുന്നു സി.എച്ച് മുഹമ്മദ് കോയയെന്നും അദ്ദേഹം പറഞ്ഞു. മതേതര നിലപാടിന്റെ വക്താവ് കൂടിയായിരുന്നു സി.എച്ച്. ശ്രീകൃഷ്ണജയന്തിക്ക് പൊതുഅവധി നല്‍കാന്‍ മുന്‍കൈ എടുത്തത് സി.എച്ച് ആയിരുന്നുവെന്നും ശ്രീധരന്‍പിള്ള അനുസ്മരിച്ചു. മുസ്‌ലിം സമുദായത്തിന്റെയോ അദ്ദേഹത്തിന്റെ രാഷ്ട്രീയപാര്‍ട്ടിയുടെയോ അതിരുകള്‍ ലംഘിക്കാതെ മറ്റു സമുദായങ്ങളിലേക്കും അവരുടെ മനസിലേക്കും കടന്നുചെല്ലാനും അവരെ കീഴടക്കാനും സാധിച്ചു എന്നതാണ് സി.എച്ചിന്റെ ഏറ്റവും വലിയ നേട്ടം. സി.എച്ചിന്റെ ജീവിതം പാഠമാക്കാന്‍ പുതിയ തലമുറ തയാറാകണമെന്നും പി.എസ് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. പ്രൊഫ. ഡോ.മുഹമ്മദ് കുഞ്ഞ് മേത്തര്‍ അധ്യക്ഷതവഹിച്ചു. മുന്‍ ഡി.ജി.പി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് സി.എച്ച് അനുസ്മരണപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."