HOME
DETAILS

യുഎഇ 52-ാം ദേശീയ ദിനം ശനിയാഴ്ച; നാടെങ്ങും ആഘോഷമയം

  
backup
November 30 2023 | 15:11 PM

uae-52nd-national-day-country-in-festive-mood

ദുബൈ: 52-ാം യുഎഇ ദേശീയ ദിനാഘോഷത്തിന് വന്‍ തയാറെടുപ്പുകളുമായി യുഎഇ. 1971 ഡിസംബര്‍ 2ന് സ്വാതന്ത്ര്യം ലഭിച്ച ഏഴു പ്രദേശങ്ങള്‍ ചേര്‍ന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്ന ഫെഡറേഷനായി രൂപീകരിച്ചതിന്റെ ആഘോഷമാണ് ശനിയാഴ്ച നടക്കുന്നത്. പ്രവാസി സമൂഹവും വളരെ പ്രാധാന്യത്തോടെ ഈ ആഘോഷത്തില്‍ പങ്കു കൊള്ളുന്നു. രാജ്യത്തെ മുഴുവന്‍ പ്രദേശങ്ങളിലെയും തെരുവുകളും കെട്ടിട സമുച്ചയങ്ങളും ദീപാലംകൃതമാക്കിയും, കൊടി തോരണങ്ങള്‍ തൂക്കിയും ദേശീയ ദിനാഘോഷത്തെ സമ്പന്നമാക്കുകയാണെങ്ങും. സര്‍ക്കാര്‍ സ്ഥാപനങ്ങളും ലാന്റ്മാര്‍ക്കായ ഇടങ്ങളും ദേശീയ പതാകകളും ബാനറുകളും തോരണങ്ങളും കൊണ്ട് കമനീയമാക്കിയതിന്റെ ദൃശ്യങ്ങളാണെവിടെയും. ഡ്രോണ്‍ ഷോകള്‍, ശൈഖ് സായിദ് ഫെസ്റ്റിവല്‍, യൂണിയന്‍ പരേഡ്, വെടിക്കെട്ട് പ്രദര്‍ശനം, ആകര്‍ഷക എമിറേറ്റ്‌സ് ഫൗണ്ടന്‍ പ്രകടനങ്ങള്‍, രാജ്യാന്തര നാഗരികതാ പരേഡ്, സാംസ്‌കാരിക-പൈതൃക-വിനോദ പ്രോഗ്രാമുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ആഘോഷങ്ങളാല്‍ ഫെസ്റ്റിവല്‍ ഗ്രൗണ്ടുകളും പവലിയനുകളും സജീവമാകും.


'ഹയ്യാക്കും' എന്ന പ്രമേയത്തിന് കീഴില്‍ ഡിസംബര്‍ 1 മുതല്‍ 3 വരെ വൈകുന്നേരം 4 മുതല്‍ പുലര്‍ച്ചെ 1 വരെ പ്രത്യക ഉല്‍സവം ആസൂത്രണം ചെയ്തിട്ടുണ്ട്.
ഡിസംബര്‍ 3ന് യൂണിയന്‍ പരേഡ് ദേശസ്‌നേഹവും രാജ്യത്തോടും അതിന്റെ നേതൃത്വത്തോടുമുള്ള ആഴത്തിലുള്ള ബോധവും പ്രകടിപ്പിക്കുന്ന ദേശീയ ചിത്രം ഉള്‍ക്കൊള്ളുന്നതായിരിക്കും. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ വിഭാവനം ചെയ്ത യുഎഇയുടെ സുസ്ഥിര വികസനത്തിനും വളര്‍ച്ചക്കും അടിവരയിടുന്ന തത്ത്വങ്ങളെ ഇത് പ്രതിഫലിപ്പിക്കുന്നു.
വിവിധ പൈതൃക രൂപകല്‍പനകള്‍ ഉള്‍ക്കൊള്ളുന്ന '52' എന്ന നമ്പര്‍ ഉള്‍ക്കൊള്ളുന്ന ലൈറ്റിംഗ് രൂപങ്ങള്‍ പ്രത്യേകമായി അവതരിപ്പിക്കുന്നുണ്ട്.
തനത് ഓര്‍ക്കസ്ട്ര, പരമ്പരാഗത ബാന്‍ഡുകളുടെ പ്രകടനങ്ങള്‍, അബുദാബി പൊലീസ് മ്യൂസിക്കല്‍ ബാന്‍ഡിന്റെ ആകര്‍ഷക പ്രകടനങ്ങള്‍ എന്നിവയും ആഘോഷങ്ങളിലുള്‍പ്പെടുന്നു.


'പൈതൃക ഗ്രാമം' വിവിധ രാജ്യങ്ങളിലെ സന്ദര്‍ശകര്‍ക്കായി രൂപകല്‍പന ചെയ്തിരിക്കുന്ന അതുല്യമായ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കും.
മേഖലയിലെ ഏറ്റവും വലിയ ജലധാരകളിലൊന്നായ എമിറേറ്റ്‌സ് ഫൗണ്ടനില്‍ ഷോ ഉണ്ടാകും. യുഎഇ പതാകയുടെ നിറങ്ങള്‍, സംഗീതം, ലേസര്‍ ഡിസ്പ്‌ളേകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന മനോഹരമായ പ്രദര്‍ശങ്ങളാണ് ഇതില്‍ സംയോജിപ്പിക്കുക.
ഫെസ്റ്റിവലിലെ എല്ലാ പ്രായത്തിലും ദേശീയതയിലുമുള്ള സന്ദര്‍ശകര്‍ക്ക് 'മോസ്റ്റ് ബ്യൂട്ടിഫുള്‍ എമിറാത്തി ഹെറിറ്റേജ് കോസ്റ്റ്യൂം' മത്സരത്തില്‍ വിലപ്പെട്ട സമ്മാനങ്ങള്‍ നല്‍കും.
എമിറാത്തി പൈതൃകത്തിന്റെ സൗന്ദര്യവും വൈവിധ്യവും പ്രകടമാക്കാനാണ് ഈ ഇവന്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
ഈ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പരമ്പരാഗത വസ്ത്ര ധാരണത്തെ കുറിച്ചുള്ള അവരുടെ കലാപരമായ കാഴ്ചപ്പാട് പ്രകടിപ്പിക്കാനുള്ള അവസരം നല്‍കുന്നു.
അബുദാബി ഫെസ്റ്റിവല്‍ സന്ദര്‍ശകര്‍ക്ക് ക്രാഫ്റ്റ് വര്‍ക് ഷോപ്പുകളും തത്സമയ ഡ്രോയിംഗ് ഷോയും ഉള്‍പ്പെടെ വിവിധ പരിപാടികള്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, രാജ്യത്തിന്റെ പ്രയാണം ചിത്രീകരിച്ചിരിക്കുന്ന ഒരു ഫോട്ടോ പ്രദര്‍ശനവും ഉണ്ടാകും.
ശൈഖ് സായിദ് ഫെസ്റ്റിവലില്‍ എമിറാത്തി ഹെറിറ്റേജ് തീമിന് കീഴില്‍ നടക്കുന്ന 'മജാലിസ് അബുദാബി ഫോട്ടോഗ്രാഫി അവാര്‍ഡ്' മത്സരത്തില്‍ പങ്കെടുത്ത് എല്ലാ പ്രായത്തിലും ദേശീയതയിലും പെട്ടവര്‍ക്ക് 25,000 ദിര്‍ഹം കാഷ് പ്രൈസ് നേടാനുള്ള അവസരമുണ്ട്.
കുട്ടികള്‍ക്കുള്ള വൈവിധ്യമാര്‍ന്ന മത്സരങ്ങള്‍, തത്സമയ പ്രകടനങ്ങള്‍, ശില്‍പശാലകള്‍ എന്നിവയുമുണ്ടാകും. പുതിയ ഗെയിമുകള്‍, തിയ്യറ്റര്‍ പ്രകടനങ്ങള്‍, ടാലന്റ് ഷോകള്‍ എന്നിവയുമുണ്ടാകും.
ഈയവസരത്തില്‍ എല്ലാ പവലിയനുകളില്‍ നിന്നും വിഭാഗങ്ങളില്‍ നിന്നും ഷോപ്പിംഗ് നടത്താനുള്ള അവസരം ഫെസ്റ്റിവല്‍ സന്ദര്‍ശകര്‍ക്ക് നല്‍കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago