'ഗുരു അവസാനിപ്പിക്കാന്‍ ശ്രമിച്ച ദുരാചാരങ്ങള്‍ അതിശക്തമായി മടങ്ങിവരുന്നു, ഇലന്തൂര്‍ നരബലി അതിന് ഉദാഹരണം': മുഖ്യമന്ത്രി
വര്‍ക്കല: അന്ധവിശ്വാസവും അനാചാരങ്ങളും നേരിടുന്ന കാര്യത്തില്‍ ശ്രീ നാരായണ ഗുരു മാതൃകയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഗുരു അവസാനിപ്പിക്കാന്‍ ശ്രമിച്ച ദുരാചാരങ്ങള്‍ മടങ്ങി വരാന്‍ ശ്രമിക്കുകയാണ്. അന്ധവിശ്വാസം മനുഷ്യനെ ക്രിമിനലാക്കി മാറ്റുന്നുവെന്നത് നരബലിയില്‍ കാണാം. അന്ധവിശ്വാസങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കുമെതിരെ സര്‍ക്കാര്‍ നിയമനിര്‍മാണവുമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവഗിരിയില്‍ ഇന്ന് നടന്ന തീര്‍ത്ഥാടക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
നവേത്ഥാന സംസ്‌കാരം പൂര്‍ണമായ അര്‍ഥത്തില്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഇങ്ങനെ നീങ്ങുന്നത് അന്ധവിശ്വാസങ്ങള്‍ക്കെതിരെ, ദുരാചരാങ്ങള്‍ക്കെതിരെ ഗുരു നടത്തിയ നീക്കങ്ങള്‍ നിത്യപ്രചോദനകരങ്ങളാണ്. സാമൂഹിക ചിന്തയെ യുക്തിബോധവുമായി കൂട്ടിക്കെട്ടിയുണ്ടാക്കിയ പുരോഗമന സമൂഹമാണ് കേരളത്തിലേത്. ആ സമൂഹത്തെ പിന്നോട്ടടിപ്പിക്കുന്നതിന് ഇരുട്ടിന്റെ ശക്തികള്‍ കാലങ്ങളായി ശ്രമിച്ചുവരികയാണ്. ഇനിയും കെട്ടുപോയിട്ടില്ലാത്ത നവേത്ഥാന ചിന്ത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അവയ്‌ക്കെതിരെ ശക്തമായ പ്രതിരോധം നാം തീര്‍ക്കേണ്ടതായിട്ടുണ്ട്. - മുഖ്യമന്ത്രി പറഞ്ഞു.
മനുഷ്യരുടെ ജീവിതത്തിലേക്ക് മാധ്യമങ്ങള്‍ ശ്രദ്ധ തിരിക്കണം. മന്ത്രവാദം, ചാത്തന്‍സേവ തുടങ്ങിയ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുത്. ജനങ്ങള്‍ ഈ പരസ്യങ്ങള്‍ക്ക് പിന്നാലെ കൂട്ടത്തോടെ പോവുകയാണ്. അപകടകരമായ സ്ഥിതിവിശേഷമാണിത്.
നാടിന്റെ വികസനത്തെ കൂട്ടിയോജിപ്പിച്ച് മുന്നോട്ട് പോകേണ്ട ഗുരുവിന്റെ കാഴ്ചപ്പാടാണ് സര്‍ക്കാരിനുമുള്ളത്. എല്ലാ ജനവിഭാഗത്തിന്റെയും പ്രയാസങ്ങളെ മറികടക്കാനാണ് ശ്രീനാരായണഗുരു പരിശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."