സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ദിനം കരിദിനമായി ആചരിക്കാന്‍ യു.ഡി.എഫ്
തിരുവനന്തപുരം: സജി ചെറിയാന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കരിദിനമായി ആചരിക്കാന്‍ യു.ഡി.എഫ്. ഭരണഘടനാവിരുദ്ധ പരാമര്‍ശം നടത്തിയ സജി ചെറിയാനെതിരായ കേസ് അവസാനിപ്പിച്ചതിനെതിരെ നിയമനടപടികള്‍ ആലോചിക്കുമെന്നും യു.ഡി.എഫ് അറിയിച്ചു.
സജി ചെറിയാന്റെ പ്രസംഗം ഭരണഘടനാ ലംഘനമല്ലെന്ന് സി.പി.എം മാത്രം തീരുമാനിച്ചാല്‍ പോരെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. സജി ചെറിയാന്റെ മന്ത്രി പദവിലേക്കുള്ള വരവ് യു.ഡി.എഫ് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സജി ചെറിയാനെ എന്തിനാണ് മന്ത്രിസഭയില്‍ നിന്ന് രാജിവെപ്പിച്ചതെന്ന് സിപിഎം പറയണം. അദ്ദേഹം തെറ്റ് ചെയ്തില്ലെന്ന് പ്രാഥമികമായി സിപിഎമ്മിന് ഉറപ്പുണ്ടായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് അദ്ദേഹം രാജിവെച്ചത്? സജി ചെറിയാന്റെ പ്രസംഗത്തില്‍ ഭരണഘടന ലംഘനം ഇല്ലെന്ന് സിപിഎം മാത്രം തീരുമാനിച്ചാല്‍ മതിയോ? അവര്‍ക്ക് എന്തും ആകാമെന്ന സ്ഥിതിയാണ്. സിപിഎമ്മിന് മാത്രം ഒന്നും ബാധകമല്ല. പൊതുജനം ഇത് ശരിയാണോയെന്ന് ചിന്തിക്കണമെന്നും സുധാകരന്‍ പറഞ്ഞു.
2023 ജനുവരി നാലിനാണ് സജി ചെറിയാന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റാണ് സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."