HOME
DETAILS

30 വര്‍ഷമായി  ഈ ബള ബള ബള... ; ഇറ്റലിയില്‍ സമാപിച്ച കാലാവസ്ഥാ ഉച്ചകോടിയെ പരിഹസിച്ച് ഗ്രേറ്റ തന്‍ബര്‍ഗ്   

  
backup
September 29 2021 | 05:09 AM

30-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%88-%e0%b4%ac%e0%b4%b3-%e0%b4%ac%e0%b4%b3-%e0%b4%ac%e0%b4%b3-%e0%b4%87%e0%b4%b1%e0%b5%8d
 
മിലാന്‍: ആഗോളതാപനം നേരിടാന്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നടത്തുന്നതില്‍ ലോക കാലാവസ്ഥാ ഉച്ചകോടിയെ പരിഹസിച്ച് പ്രശസ്ത കൗമാര പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ്. 
30 വര്‍ഷമായി നടക്കുന്ന കാലാവസ്ഥാ ഉച്ചകോടികള്‍ വാഗ്ദാനങ്ങള്‍ നല്‍കുകയല്ലാതെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന യൂത്ത് ഫോര്‍ ക്ലൈമറ്റ് ഉച്ചകോടിയില്‍ സംസാരിക്കുന്നതിനിടെ ഗ്രേറ്റ ചൂണ്ടിക്കാട്ടി.
30 വര്‍ഷമായി ഈ ബള ബള ബള തുടരുന്നു- വാഗ്ദാനങ്ങളെ പരിഹസിച്ച് അവര്‍ പറഞ്ഞു. ലോകരാജ്യങ്ങളുടെ നേതാക്കന്മാര്‍ക്കെല്ലാം ചുവന്നുതുടുത്ത മക്കളുണ്ട്. അതിനാല്‍ അവര്‍ ഞങ്ങളെ കേള്‍ക്കുന്നതായി ഭാവിക്കുന്നു. എന്നാലവര്‍ ഒന്നും ചെവികൊള്ളില്ല. ഈ ഭൂമി ഒരു പ്ലാനറ്റ്-ബി അല്ല. കാലാവസ്ഥാ വ്യതിയാനമെന്നത് സാധ്യതയല്ല, സുനിശ്ചിതമാണ്- ഗ്രേറ്റ ചൂണ്ടിക്കാട്ടി. ഹരിത സമ്പദ്‌വ്യവസ്ഥ, 2050ഓടെ കാര്‍ബണ്‍ രഹിത ഊര്‍ജം എന്നിവയെല്ലാം കേവലം ബള ബള ബളയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചചെയ്യാനായി മിലാനില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ 190 രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് യുവ ആക്ടിവിസ്റ്റുകളാണ് പങ്കെടുക്കുന്നത്. നവംബറില്‍ യു.എന്‍ സംഘടിപ്പിക്കുന്ന സി.ഒ.പി 26 ഉച്ചകോടി നടക്കാനിരിക്കെയാണ് ഇവര്‍ സമ്മേളിച്ചത്. 
സമ്പന്നരാജ്യങ്ങള്‍ കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിന് ദരിദ്രരാജ്യങ്ങള്‍ക്ക് 50,000 കോടി ഡോളര്‍ നല്‍കിയില്ലെങ്കില്‍ കാലാവസ്ഥാ ഉച്ചകോടി സമയം പാഴാക്കലായി മാറുമെന്ന് യു.എസില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തക ഒസ്‌കര്‍ സോറിയ പറഞ്ഞു. 10 വര്‍ഷം മുമ്പ് ദരിദ്രരാജ്യങ്ങളെ സഹായിക്കാനായി 10,000 കോടി ഡോളര്‍ നല്‍കുമെന്ന് സമ്പന്ന രാജ്യങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടപ്പായില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. 2020നകം നല്‍കുമെന്നു പറഞ്ഞ തുക ഇതുവരെ ലഭിച്ചില്ലെന്ന് ഉഗാണ്ടയില്‍ നിന്നുള്ള പ്രതിനിധി പറഞ്ഞു.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശരീരത്തില്‍ പരുക്കുകളൊന്നുമില്ല; നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  4 days ago
No Image

ജയ് ശ്രീ രാം വിളിക്കാൻ ആവശ്യപ്പെട്ട് വീണ്ടും അഴിഞ്ഞാട്ടം; "അല്ലാഹ്.." എന്ന്  നിലവിളിച്ചതോടെ മർദ്ദനം കൂടി; മധ്യപ്രദേശിൽ മുസ്ലിം കുട്ടികൾ ഇരയായത് ഭീകരമായ ആക്രമണത്തിന്

National
  •  4 days ago
No Image

മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു

Kerala
  •  4 days ago
No Image

നവവധു ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  4 days ago
No Image

സില്‍വര്‍ലൈനില്‍ വഴങ്ങാതെ റെയില്‍വേ; ബ്രോഡ് ഗേജില്‍ മാറ്റം വരുത്തില്ല

Kerala
  •  4 days ago
No Image

അധികബാധ്യത ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച് കെ.എസ്.ഇ.ബി

Kerala
  •  4 days ago
No Image

കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ചു പേര്‍ മരിച്ചു

National
  •  4 days ago
No Image

വമ്പന്‍ പരിപാടികളുമായി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

uae
  •  4 days ago
No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  5 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  5 days ago