HOME
DETAILS
MAL
അതിര്‍ത്തി കടക്കുന്നതിന് ആര്.ടി.പി.സി.ആര് ; കര്‍ണാടകയ്ക്കെതിരായ ഹരജി ഹൈക്കോടതി തള്ളി
backup
September 29 2021 | 05:09 AM
കൊച്ചി: കേരളത്തില്‍ നിന്ന് കര്‍ണാടക അതിര്‍ത്തി കടക്കുന്നതിന് ആര്.ടി.പി.സി.ആര് പരിശോധനാഫലം നിര്‍ബന്ധമാക്കിയ സര്‍ക്കുലര്‍ ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ ഹൈക്കോടതി തള്ളി. ഹരജികളില്‍ ചോദ്യംചെയ്തിരിക്കുന്ന വിഷയം കേരള ഹൈക്കോടതിയുടെ പരിധിയില്‍ വരുന്നതല്ലെന്ന് വിലയിരുത്തിയാണ് തള്ളിയത്. യാത്രാ നിയന്ത്രണത്തില്‍ ഇളവ് ആവശ്യപ്പെട്ട് മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫ്, സി.പി.എം നേതാവ് ജയാനന്ദ എന്നിവര്‍ സമര്‍പ്പിച്ച ഹരജികളാണ് തള്ളിയത്.
കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി പുറപ്പെടുവിച്ച ഉത്തരവ് കേരള ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കര്‍ണാടകയുടെ നിയന്ത്രണങ്ങള്‍ ഭരണഘടനാവിരുദ്ധവും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം.
അതേസമയം, സര്‍ക്കാര്‍ ഉത്തരവുപ്രകാരം ചികിത്സാ ആവശ്യങ്ങള്‍ക്ക് അതിര്‍ത്തി കടക്കുന്നതിന് നിയന്ത്രണങ്ങളില്ലെന്ന് കര്‍ണാടക അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.
എല്ലാ ദിവസവും അതിര്‍ത്തി കടക്കുന്നവര്‍ക്കും തടസമില്ല. പരിശോധന നടത്താതെ എത്തുന്നവര്‍ക്കായി ചെക്ക്പോസ്റ്റില്‍ ആര്.ടി.പി.സി.ആര് പരിശോധന നടത്തുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."