HOME
DETAILS
MAL
'എലിസബത്ത് രാജ്ഞി മുതല്‍ ബെനഡിക്ട് പതിനാറാമന്‍ വരെ'; 2022 ലെ വേര്‍പാടുകള്‍
backup
December 31 2022 | 13:12 PM
2022ല്‍ നിരവധി പ്രമുഖരാണ് മണ്മറഞ്ഞത്. എലിസബത്ത് രാജ്ഞി മുതല്‍ ബെനഡിക് പതിനാറാമന്‍ വരെ നീളുന്നു പ്രമുഖരുടെ വേര്‍പാടിന്റെ നിര.
ജനുവരി
- ബെറ്റി വൈറ്റ്: അമേരിക്കന്‍ ടെലിവിഷന്‍ താരം
- പണ്ഡിറ്റ് ബിര്‍ജു മഹാരാജ്: നര്ത്തകന്
- റിച്ചഡ് ലീക്കി: കെനിയന്‍ പരിസ്ഥിതി പ്രവര്ത്തകന്
- പ്രൊഫ.ചന്ദ്രശേഖര്‍ പാട്ടീല്‍: കന്നഡ കവി
- ഡേവിഡ് സസ്സോലി: യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ്
- എസ്. രമേശന്: കവി
- പ്രൊഫ. എം.കെ.പ്രസാദ്: പരിസ്ഥിതി പ്രവര്ത്തകന്
ഫെബ്രുവരി
- ലതാ മങ്കേഷ്കര്‍: ഗായിക
- കെ.പി.എ.സി ലളിത: നടി
- ബപ്പി ലാഹിരി: ബോളിവുഡ് സംഗീതസംവിധായകന്, ഗായകന്
- കോട്ടയം പ്രദീപ്: നടന്
- രാഹുല്‍ ബജാജ്: വ്യവസായി
- ഭാനുമതി റാവു: നര്‍ത്തകി
- ഇവാന് റെയ്റ്റ്മാന്‍: കനേഡിയന്‍ സിനിമ സംവിധായകന്
- ഡോ.എം. ഗംഗാധരന്: ചിത്രകാരന്
മാര്‍ച്ച്
- പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍
- ഐജാസ് അഹമ്മദ്: മാര്‍ക്സിസ്റ്റ് ചിന്തകന്‍
- മധു മാസ്റ്റര്‍: നാടകപ്രവര്‍ത്തകന്‍
- ഡോ.റോയ് ചാലി: കേരളത്തില്‍ ആദ്യമായി വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍
- ജനറല്‍ സുനിത് ഫ്രാന്‍സിസ് റോഡ്രിഗ്സ്: 1990-93 കരസേനാ മേധാവി.
ഏപ്രില്‍
- എം.സി. ജോസഫെന്: സംസ്ഥാന വനിതാകമ്മിഷന് മുന്‍ അധ്യക്ഷ
- ജോണ്‍ പോള്‍: തിരക്കഥാകൃത്ത്.
- കെ. ശങ്കരനാരായണന്: മുന്‍ മന്ത്രി, മുന്‍ ഗവര്‍ണര്‍, കോണ്‍ഗ്രസ് നേതാവ്
- എം.വിജയന്: ജീവശാസ്ത്രജ്ഞന്‍
- സ്റ്റീഫന്‍ വില്‍ഹൈറ്റ്: ജിഫ് (ഏകഎ) സ്രഷ്ടാവ്.
- നീല്‍ ആഡംസ്: കോമിക് ചിത്രരചയിതാവ്.
മെയ്
- ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്: യു.എ.ഇ. പ്രസിഡന്റ്.
- സുഖ്റാം: മുന്‍ കേന്ദ്രമന്ത്രി.
- ശിവജി പട്നായിക്: കമ്യൂണിസ്റ്റ് നേതാവ്.
- സിദ്ദു മൂസേവാല: പഞ്ചാബി ഗായകന്.
- പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ: സന്തൂര്‍ വാദകന്‍
- ലിയോനിഡ് ക്രാവ്ചുക്: സ്വതന്ത്ര യുക്രൈന്റെ ആദ്യ പ്രസിഡന്റ്
- സ്റ്റാനിസ്ലാവ് ഷുഷ്കെവിച്ച്: സ്വതന്ത്ര ബലാറസി ആദ്യ തലവന്‍
ജൂണ്‍
- കൃഷ്ണകുമാര്‍ കുന്നത് (കെ.കെ): ബോളിവുഡിലെ മലയാളി ഗായകന്
- പ്രയാര്‍ ഗോപാലകൃഷ്ണന്: കോണ്‍ഗ്രസ് നേതാവ്.
- ജീന്‍ ലൂയി ട്രിന്റിഗ്നന്റ്: ഫ്രഞ്ച് ചലച്ചിത്ര താരം.
- ആര്. കരുണാമൂര്‍ത്തി: തകില് വിദ്വാന്.
- ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി: എഴുത്തുകാരന്, പത്രപ്രവര്ത്തകന്
ജൂലായ്
- ഷിന്‍സോ ആബെ: ജപ്പാന് മുന്‍ പ്രധാനമന്ത്രി.
- പീറ്റര്‍ ബ്രൂക്ക്: ബ്രിട്ടീഷ് നാടക ചലച്ചിത്ര സംവിധായകന്.
- പി. ഗോപിനാഥന് നായര്‍: പ്രമുഖ ഗാന്ധിയന്‍.
- പ്രതാപ് പോത്തന്: ചലച്ചിത്ര നടന്, സംവിധായകന്.
- ബുപെന്ദര് സിങ്: സിനിമ പിന്നണി ഗായകന്, ഗസല്‍ ഗായകന്, ഗിറ്റാറിസ്റ്റ്.
- ജയിംസ് ലവ്ലക്ക്: ബ്രിട്ടീഷ് പരിസ്ഥിതി ശാസ്ത്രജ്ഞന്
ഓഗസ്റ്റ്
- മിഖായേല്‍ ഗോര്‍ബച്ചേവ്: മുന്‍ സോവിയറ്റ് യൂണിയന് പ്രസിഡന്റ്.
- ജി.എസ്. പണിക്കര്‍: ചലച്ചിത്ര സംവിധായകന്.
- ബെര്‍ലിന്‍ കുഞ്ഞനന്തന് നായര്‍: കമ്യൂണിസ്റ്റ് ചിന്തകന്‍, പത്രപ്രവര്ത്തകന്.
- വുള്‍ഫ് ഗാം പീറ്റേഴ്സ്: ഹോളിവുഡ് ചലച്ചിത്ര സംവിധായകന്.
- നാരായന്: മലയാളത്തിലെ ആദ്യത്തെ ഗോത്രവര്‍ഗ നോവലിസ്റ്റ്
സെപ്റ്റംബര്‍
- എലിസബത്ത് II : ബ്രിട്ടീഷ് രാജ്ഞി
- ഴാം ലുക്ക് ഗൊദാര്‍ദ്: ഫ്രഞ്ച് ചലച്ചിത്ര സംവിധായകന്
- മേരി റോയ്: സാമൂഹിക പ്രവര്‍ത്തക
ഒക്ടോബര്‍
- കോടിയേരി ബാലകൃഷ്ണന്: മുന്‍ ആഭ്യന്തര മന്ത്രി, സി.പി.എം. സംസ്ഥാന സെക്രട്ടറി
- മുലായം സിങ് യാദവ്: ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി, മുന്‍ കേന്ദ്ര മന്ത്രി, സോഷ്യലിസ്റ്റ് നേതാവ്
- ഹിലറി മാന്റില്‍: ഇംഗ്ലീഷ് എഴുത്തുകാരി
- ഡോക്ടര്‍ ജെ.വി. വിളനിലം: കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍, ഗ്രന്ഥകാരന്
നവംബര്‍
- ജംഷേദ് ജെ. ഇറാനി: ടാറ്റാ സ്റ്റീല്‍ മുന്‍ മാനേജിങ് ഡയരക്ടര്‍.
- ടി.പി രാജീവന്: കവി,നോവലിസ്റ്റ്.
- ശ്യം ശരണ്‍ നേഗി: ഇന്ത്യയിലെ ആദ്യ വോട്ടര്‍
- ഡോ.പി.ആര്.ജി മാത്തൂര്‍: നരവംശ ശാസ്ത്രജ്ഞന്
- ഇള ഭട്ട്: വനിതാവകാശ പ്രവര്‍ത്തക
ഡിസംബര്‍
- പെലെ: ഫുട്ബോള്‍ ഇതിഹാസം
- ബെനഡിക്ട് പതിനാറാമന്‍.
- കൊച്ചുപ്രേമന്: നടന്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."