HOME
DETAILS
MAL
തമിഴ്നാട്ടിലും കേരള മോഡല്‍; നിയമസഭ പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്കയച്ച് ഗവര്‍ണര്‍
backup
December 01 2023 | 07:12 AM
തമിഴ്നാട്ടിലും കേരള മോഡല്‍; നിയമസഭ പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്കയച്ച് ഗവര്‍ണര്‍
ചെന്നൈ: തമിഴ്നാട് നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച് ഗവര്‍ണര്‍ ആര് എന്‍ രവി. നവംബര്‍ 18 ന് നിയമസഭ ചേര്‍ന്ന് വീണ്ടും പാസ്സാക്കിയ 10 ബില്ലുകളാണ് ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചത്. സുപ്രിം കോ
തി ഇന്ന് വാദം കേള്‍ക്കാനിരിക്കെയാണ് നടപടി. ഗവര്‍ണര്‍ ബില്ലുകളില്‍ തീരുമാനമെടുക്കാതെ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടത് വൈകിക്കല്‍ തന്ത്രത്തിന്റെ ഭാഗമാണെന്ന് തമിഴ്നാട് നിയമമന്ത്രി എസ് രഘുപതി ആരോപിച്ചു.
നേരത്തെ കേരള ഗവര്‍ണറും സംസ്ഥാന സര്‍ക്കാരിന്റെ ഹരജി സുപ്രിം കോടതി പരിഗണിക്കുന്നതിന്റെ തലേന്ന് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചിരുന്നു. നിയമസഭ പാസാക്കിയ ഏഴു ബില്ലുകള്‍ കേരള ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച നടപടിക്കെതിരെ കഴിഞ്ഞ ദിവസം സുപ്രിം കോടതി കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."