കാളികാവില്‍ ഗതാഗത പരിഷ്‌കരണത്തിന് നടപടിയായി
കാളികാവ്: കാളികാവില്‍ ഗതാഗത പരിഷ്‌കരണത്തിനു നടപടിയായി. ജങ്ഷനിലെ ഗതാഗതക്കുരുക്കഴിക്കാന്‍ കാളികാവ് എസ്.ഐ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള യോഗത്തിലാണു പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കു തീരുമാനമായത്. ഒരാഴ്ച മുമ്പു പരിഷ്‌കരണങ്ങളുടെ ഭാഗമായി വിവിധ യൂനിയന്‍ തൊഴിലാളികളുടെ യോഗം സ്റ്റേഷനില്‍ എസ്.ഐയുടെ നേതൃത്വത്തില്‍ നടന്നു. യോഗത്തില്‍ ഗതാഗത പരിഷ്‌കണങ്ങളെക്കുറിച്ചു പഠിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിക്കുകയും ചെയ്തു. അഞ്ചംഗ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വ്യാപാരി ഭവനില്‍ നടന്ന ജനപ്രതിനിധികളുടെയും യൂനിയന്‍ തൊഴിലാളികളുടെയും യോഗത്തിലാണു ഗതാഗത പരിഷ്‌കരണ നടപടികള്‍ക്കു തീരുമാനമായത്. പുതിയ പരിഷ്‌കരണങ്ങള്‍ സെപ്റ്റംബര്‍ അഞ്ചു മുതല്‍ നിലവില്‍ വരും. സ്വകാര്യ വാഹന പാര്‍ക്കിങിനായി കാളികാവ് ജങ്ഷനിലെ വയലില്‍ കോംപ്ലക്‌സിനു പിറകിലുള്ള സ്ഥലം സൗകര്യപ്പെടുത്തുക. ഫുട്പാത്തിലേക്കിറക്കിയ കൈയേറ്റങ്ങള്‍ അടിയന്തിരമായി ഒഴിപ്പിക്കുക, സ്റ്റാന്‍ഡിന്റെ കവാടത്തിലുള്ള പഴയ ഓവു പാലത്തിന്റെ ഭിത്തി പി.ഡബ്ല്യു.ഡിയുമായി ആലോചിച്ച് ഉയരം കുറക്കുക, പി.ഡബ്ല്യു.ഡിയുടെ അനുമതിയോടെ നിലമ്പൂര്‍ റോഡില്‍ ഓട്ടോ പാര്‍ക്ക് ചെയ്യുന്ന സ്ഥലം ഓവുചാലിനു മുകളില്‍ സ്ലാബും ബാരിക്കേഡും നിര്‍മിച്ചു മോഡി കൂട്ടി നവീകരിച്ച് എതിര്‍ ഭാഗത്ത് വാഹന പാര്‍ക്കിങ് നിരോധിക്കുക. കരുവാരകുണ്ട് റോഡില്‍ റോഡിലെ കൈയേറ്റങ്ങള്‍ നീക്കം ചെയ്തു റോഡരിക് കോണ്‍ക്രീറ്റ് ബാരിക്കേഡ് നിര്‍മിച്ച് ഓട്ടോ പാര്‍ക്ക് നിര്‍മിക്കുക, നിലമ്പൂര്‍ റോഡില്‍ പി.പി. വര്‍ക്ക്‌ഷോപ്പിന് മുന്‍വശത്തുള്ള ട്രാന്‍സ്‌ഫോര്‍മറിന് ഇരുവശവും വൃത്തിയാക്കി ഗുഡ്‌സ് ഓട്ടോ, പിക്ക് അപ്പ് സ്റ്റാന്‍ഡ് അനുവദിക്കുക, ഗതാഗത തടസം സൃഷ്ടിക്കുന്ന ടെലിഫോണ്‍ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നുള്ള നടപടി സ്വീകരിക്കുക, കാളികാവ് ജങ്ഷന്‍ മുതല്‍ വണ്ടൂര്‍, കരുവാരകുണ്ട്, നിലമ്പൂര്‍ റോഡുകളില്‍ ജങ്ഷനില്‍ നിന്നും 25 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ പാര്‍ക്കിങ് നിരോധിത മേഖലയാക്കുക, വണ്ടൂര്‍ റോഡില്‍ പാര്‍ക്ക് ചെയ്യുന്ന ടാക്‌സി വാഹനങ്ങളില്‍ വലിയ വാഹനങ്ങള്‍ പെട്രോള്‍ പമ്പിന് മുന്നിലായി പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുക, ഇരു ബസ്റ്റാന്‍ഡുകളിലും മറ്റു വാഹനങ്ങള്ളടെ പ്രവേശനവും പാര്‍ക്കിങും നിരോധിക്കുക, ബസ് സ്റ്റാന്‍ഡിനു പിറകിലെ പാര്‍ക്കിങ് മേഖലയിലേക്കു മാത്രം സ്വകാര്യ വാഹനങ്ങളുടെ പ്രവേശനം അനുവദിക്കുക എന്നിവയാണു പുതിയ പരിഷ്‌കരണങ്ങള്‍.
കാളികാവ് വ്യാപാരി ഭവനില്‍ എസ്.ഐ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഖാലിദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മത്തായി, വ്യാപാരി വ്യവസായി പ്രതിനിധി സിബി വയലില്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ടാക്‌സി യൂനിയന്‍ പ്രതിനിധി നസീര്‍, ബസ് ഉടമകള്‍, ഓട്ടോ യൂനിയന്‍, ചുമട്ട് തൊഴിലാളി യൂനിയന്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."