HOME
DETAILS
MAL
റിങ് റോഡ് നിര്‍മാണം; വി.സി സന്ദര്‍ശിച്ചു
backup
August 27 2016 | 22:08 PM
ചേലേമ്പ്ര: കാലിക്കറ്റ് സര്‍വകലാശാലയ്ക്കു ചുറ്റും റിങ് റോഡ് നിര്‍മിക്കുന്നതിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ സംഘം ചേലേമ്പ്ര ഒന്‍പതാം വാര്‍ഡിലെ പൈങ്ങോട്ടൂര്‍ പ്രദേശം സന്ദര്‍ശിച്ചു. ചെട്ടിയാര്‍ മാടിലെ പമ്പ് മുതല്‍ ബ്യൂട്ടി സ്പോട്ട്, ഒലിപ്രം ഹാജിയാര്വളവ് എന്നീ സ്ഥലങ്ങളാണ് സംഘം സന്ദര്‍ശിച്ചത്. ഉയര്‍ന്ന പ്രദേശമായതിനാല്‍ മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളത്തിന്റെ ഒഴുക്ക് മറ്റു പദ്ധതിയുടെ ഭാഗമായുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന വാര്‍ഡ് അംഗം ഇഖ്ബാല്‍ പൈങ്ങോട്ടൂരിന്റെ ആവശ്യം പരിഹരിക്കാമെന്ന് വി.സി ഉറപ്പുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."