വില 78,000; റേഞ്ച് 200 കി.മീ; ഇന്ത്യന്‍ മാര്‍ക്കറ്റിലെ രാജാവാകാന്‍ ഈ സ്‌കൂട്ടര്‍ എത്തുന്നു
രാജ്യത്തെ തന്നെ ആദ്യത്തെ ഇലക്ട്രിക്ക് ഇ.വി ബ്രാന്‍ഡുകളില്‍ ഒന്നാണ് കൊമാക്കി. പവര്‍ കുറഞ്ഞ ആദ്യ കാല ഇ.വി സ്‌കൂട്ടറുകളിലൂടെ കൊമാക്കി ഇന്ത്യന്‍ വാഹന പ്രേമികള്‍ക്കിടയില്‍ പരിചിതമായ ബ്രാന്‍ഡാണ്.എന്നാല്‍ പിന്നീട് പവര്‍ഫുള്ളായ ഇ.വികളും അവതരിപ്പിച്ച് വിപണിയില്‍ സാന്നിധ്യം തുടര്‍ന്ന കമ്പനി ഇപ്പോള്‍ തങ്ങളുടെ LY ഇലക്ട്രിക് സ്‌കൂട്ടറിന് 18,968 രൂപയുടെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ഈ വാഹനം78,000 രൂപക്ക് വീട്ടിലെത്തിക്കാന്‍ സാധിക്കും.
നഗര യാത്രയ്ക്ക് വേണ്ടിയുള്ള ഒരു ഹൈസ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറായാണ് കൊമാകി LY ഡിസൈന്‍ ചെയ്തിരിക്കുന്നത്. സിംഗിള്‍, ഡ്യുവല്‍ ബാറ്ററി ഓപ്ഷനുകളിലും ഈ മോഡല്‍ ലഭ്യമാണ്. 200 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുന്ന സ്‌കൂട്ടര്‍ പൂര്‍ണ്ണമായി ചാര്‍ജ്ജ് ചെയ്യാന്‍ ഏകദേശം അഞ്ച് മണിക്കൂര്‍ സമയം എടുക്കും. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയിലൂടെ പ്ലേ ചെയ്യാവുന്ന സൗണ്ട് സിസ്റ്റം,
ഹെഡ്‌ലാമ്പ്, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ടെയില്‍ ലൈറ്റുകള്‍,നാവിഗേഷന്‍ വിശദാംശങ്ങള്‍ കാണിക്കുന്ന ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായി ഒരു TFT സ്‌ക്രീന്‍ തുടങ്ങിയ നിരവധി സവിശേഷതകള്‍ ഈ സ്‌കൂട്ടറിനുണ്ട്.
ചെറി റെഡ്, മെറ്റല്‍ ഗ്രേ, ജെറ്റ് ബ്ലാക്ക് തുടങ്ങിയ നിരവധി കളര്‍ ഓപ്ഷനുകളില്‍ പുറത്തിറങ്ങുന്ന ഈ സ്‌കൂട്ടറില്‍ഡ്യുവല്‍ ബാറ്ററികള്‍ എളുപ്പത്തില്‍ നീക്കം ചെയ്യാനും എവിടെനിന്നും ചാര്‍ജ് ചെയ്യാനും കഴിയും എന്നത് ഒരു മികച്ച ഫീച്ചറാണ്.
ഇക്കോ, സ്‌പോര്‍ട്‌സ്, ടര്‍ബോ എന്നിങ്ങനെ മൂന്ന് ഗിയര്‍ മോഡുകളില്‍ പുറത്തിറങ്ങുന്ന സ്‌കൂട്ടറില്‍റൈഡറിന്റെ ആവശ്യത്തിനനുസരിച്ച് പെര്‍ഫോമന്‍സിലും മാറ്റംവരുത്താം. എല്‍ഇഡി ഫ്രണ്ട് വിങ്കറുകള്‍, 3000വാട്ട് ഹബ് മോട്ടോറുകള്‍/38 AMP കണ്‍ട്രോളറുകള്‍, പാര്‍ക്കിംഗ് അസിസ്റ്റ്/ക്രൂയിസ് കണ്‍ട്രോള്‍, റിവേഴ്‌സ് അസിസ്റ്റ്, മറ്റ് നിരവധി ഡിഫറന്‍ഷ്യല്‍ പോയിന്റുകള്‍ എന്നിവയാണ് മോഡലിന്റെ സവിശേഷതകള്‍.
Content Highlights:Komaki LY scooter details
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."