HOME
DETAILS
MAL
പ്രതികളുടെ ഫോണ്‍ വിളിക്ക് ഒത്താശ; വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന് സസ്പെന്ഷന്
backup
September 29 2021 | 14:09 PM
തിരുവനന്തപുരം: കൊലപാതക കേസ് പ്രതികള്‍ ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ച സംഭവത്തില്‍ വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് എ ജി സുരേഷിനെ സസ്പെന്‍ഡ് ചെയ്തു. ഫോണ്‍ വിളിക്ക് സൂപ്രണ്ട് ഒത്താശ ചെയ്തുവെന്ന അന്വേഷണ റിപ്പോര്‍ട്ടിലാണ് നടപടി.
പ്രതികളുടെ ഫോണ്‍ വിളി സംബന്ധിച്ച് ജയില്‍ സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നായിരുന്നു ജയില്‍ ഡിജിപിയുടെ ഉത്തരവ്.
ടി.പി വധക്കേസ് പ്രതി കൊടി സുനിയില്‍ നിന്നും ഫോണ്‍ പിടിച്ചെടുക്കുകയും പല തവണ ഗുണ്ടകളെ അടക്കം സുനി ജയിലില്‍ വിളിച്ചെന്നും മുന്‍പ് കണ്ടെത്തിയിരുന്നു.
കൊലപാതക കേസില്‍ തടവില്‍ കഴിയുന്ന റഷീദ് എന്ന തടവുകാരന് 223 മൊബൈല്‍ നമ്പറുകളിലേക്ക് 1345 തവണ ഫോണ്‍ വിളിച്ചിരുന്നതായി അധികൃതര്‍ കണ്ടെത്തി. ഇതേ ഫോണില്‍ നിന്ന് മറ്റു തടവുകാരും വിളിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."