സ്റ്റേഡിയം ഉടന്‍ തുറന്നുനല്‍കും: സി. മമ്മൂട്ടി എം.എല്‍.എ
തിരൂര്‍: രാജീവ്ഗാന്ധി സ്മാരക മുനിസിപ്പല്‍ സ്റ്റേഡിയം കായിക പ്രേമികള്‍ക്ക് എത്രയും വേഗം ഉപയോഗപ്രദമാക്കാനാകുമെന്നു സി. മമ്മുട്ടി എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നേരത്തെ നല്കിയ പരിശോധന റിപ്പോര്‍ട്ടിലൊന്നും നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്ന് ആരും ഔദ്യോഗികമായി പറഞ്ഞിട്ടില്ലെന്നും എം.എല്‍എ വ്യക്തമാക്കി. മുനിസിപ്പല്‍ അധികൃതര്‍ സ്റ്റേഡിയം ഏറ്റെടുക്കണമെന്നാണു മന്ത്രി കെ.ടി ജലീല്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചതെന്നും എംഎല്‍എ പറഞ്ഞു. ലേ-ഔട്ട് മാറ്റം വരുത്തിയതു നഗരസഭ അറിയേണ്ടതില്ലെന്ന് എല്‍.എസ്.ജി.ഡി വകുപ്പ് സെക്രട്ടറി തന്നെ യോഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സൗകര്യങ്ങള്‍ പരിശോധിച്ച് പദ്ധതി തയ്യാറാക്കുന്നത് ബന്ധപ്പെട്ട വിഭാഗമാണ്. തുടര്‍ന്നു ടെണ്ടര്‍ നല്കിയാല് ആ പ്രവൃത്തി നടപ്പാക്കിയോ എന്നു പരിശോധിക്കുക മാത്രമാണു ചെയ്യേണ്ടത്.
സ്റ്റേഡിയം കായികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തി വികൃതമാക്കുന്ന സാഹചര്യമുണ്ടാകരുതെന്നും എംഎല്‍എ അഭ്യര്‍ഥിച്ചു. എട്ടു വരി സിന്തറ്റിക് ട്രാക്ക് ആവശ്യമുള്ളവര്‍ക്ക് പിന്നീട് അത് ചെയ്യാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."