മണ്ണട്ടാംപാറയില്‍ ശുദ്ധജലം കടലിലേക്ക് ഒഴുകുന്നു
തിരൂരങ്ങാടി: ശുദ്ധജലം കടലിലേക്കൊഴുകി ജലവിതാനം താഴുന്നു. മണ്ണട്ടാംപാറ അണക്കെട്ടിന്റെ ഷട്ടറുകള്‍ അടക്കണമെന്ന ആവശ്യം ശക്തമാകുന്നു.
മൂന്നിയൂര്‍, വള്ളിക്കുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണ്ണാട്ടാംപാറ പുഴയിലെ വെള്ളമാണ് കടലിലേക്ക്ഒഴുകുന്നത്. ഇതോടെ പ്രദേശത്തെ കിണറുകളിലും മറ്റും വെള്ളം കുറയുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നിട്ടതിനാല്‍ ജലനിരപ്പ് ദിനംപ്രതി കുറയുന്നുണ്ട്. മണ്ണട്ടാംപാറ അണക്കെട്ടില്‍ വെള്ളം തടഞ്ഞുനിര്‍ത്തുന്നതോടെ കടലുണ്ടിപ്പുഴയോടു ചേര്‍ന്നുകിടക്കുന്ന പത്തോളം പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണ പദ്ധതികളിലേക്കും കൃഷിയിടങ്ങളിലേക്കുമുള്ള ജലവിതരണത്തിനും ഉപരിക്കാറുണ്ട്.
തുറന്നിട്ട ഷട്ടറുകള്‍ താല്‍ക്കാലികമായെങ്കിലും അടക്കുന്നതിനുള്ള നടപടിയെടുക്കണമെന്നു മണ്ണട്ടാംപാറ ഡാം സംരക്ഷണ സമിതി കണ്‍വീനര്‍ കടവത്ത് മൊയ്തീന്‍കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."