ടവര്‍ നിര്‍മാണം; സമരക്കാര്‍ക്ക് ബോധവല്‍ക്കരണം ഉത്തരവ് വിവാദമാകുന്നു
തിരൂരങ്ങാടി: ജനവാസ കേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ നിര്‍മാണത്തിനെതിരേ രംഗത്തിറങ്ങിയവരെ ബോധവല്‍ക്കരിക്കണമെന്ന റവന്യൂ അധികൃതരുടെ ഉത്തരവ് വിവാദമാകുന്നു.
നന്നമ്പ്ര പഞ്ചായത്തിലെ കൊടിഞ്ഞി കല്ലുവെട്ടിക്കുഴി ഭാഗത്തെ ജനവാസ കേന്ദ്രത്തിലെ ടവര്‍ നിര്‍മാണ വിഷയത്തിലാണ് ജില്ലാ കലക്ടര്‍ക്കുവേണ്ടി ഡെപ്യൂട്ടി കലക്ടര്‍ വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.
നന്നമ്പ്ര പഞ്ചായത്ത് പരിധിയില്‍ സര്‍വേ നമ്പര്‍ 1587, 1593 എന്ന സത്യനാഥന്‍ എന്നവരുടെ കൈവശമുള്ള ഭൂമിയില്‍ ടവര്‍ നിര്‍മിക്കുന്നതിന് മാര്‍ച്ച് മൂന്നിന് ബില്‍ഡിങ് പെര്‍മിറ്റ് അനുവദിച്ചിട്ടുണ്ടെന്നും ടവര്‍ നിര്‍മാണത്തിന് പൊലിസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയില്‍ ശക്തമായി എതിര്‍പ്പുള്ളതായി അറിയുന്നെന്നും ആയതിനാല്‍ പരാതിക്കാരെ ബോധവല്‍ക്കരണം നടത്തേണ്ടതാണെന്നുമാണ് നന്നമ്പ്ര പഞ്ചായത്ത് സെക്രട്ടറിക്കയച്ച കത്തിലുള്ളത്.
കഴിഞ്ഞ മാര്‍ച്ച് ഒന്‍പതിനാണ് ഇവിടെ ടവര്‍ നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ വിവിധ സംഘടനകളുടെ സമരത്തെ തുടര്‍ന്ന് കമ്പനി പിന്‍മാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."