HOME
DETAILS
MAL
2023 ഡിസംബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ
backup
December 02 2023 | 17:12 PM
2023 ഡിസംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി. 2023 നവംബർ 30-നാണ് ഖത്തർ എനർജി ഇത് സംബന്ധിച്ച അറിയിപ്പ് പുറത്ത് വിട്ടത്.
ഈ അറിയിപ്പ് പ്രകാരം, പ്രീമിയം പെട്രോൾ വില നവംബർ മാസത്തെ അപേക്ഷിച്ച് കുറയുന്നതാണ്. സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ എന്നിവയുടെ വിലകളിൽ നവംബർ മാസത്തെ അപേക്ഷിച്ച് മാറ്റം വരുത്തിയിട്ടില്ല.
2023 ഡിസംബർ മാസത്തിലെ ഖത്തറിലെ ഇന്ധന വില
പ്രീമിയം പെട്രോൾ – ലിറ്ററിന് 1.90 റിയാൽ. (2023 നവംബർ മാസത്തിൽ ലിറ്ററിന് 1.95റിയാൽ)
സൂപ്പർ ഗ്രേഡ് പെട്രോൾ – ലിറ്ററിന് 2.10 റിയാൽ. (2023 നവംബർ മാസത്തിൽ ലിറ്ററിന് 2.10 റിയാൽ)
ഡീസൽ – ലിറ്ററിന് 2.05 റിയാൽ. (2023 നവംബർ മാസത്തിൽ ലിറ്ററിന് 2.05 റിയാൽ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."