HOME
DETAILS

റബർ സ്റ്റാംപ് റിബൽ

  
backup
December 02 2023 | 17:12 PM

rubber-stamp-rebel


റിബലായിരിക്കുകയെന്നതാണ് ആരിഫ് മുഹമ്മദ് ഖാന്റെ ജീവിതരേഖ. ലോകമെമ്പാടും പടിഞ്ഞാറോട്ട് സഞ്ചരിക്കുമ്പോൾ ആരിഫ് കിഴക്കോട്ട് തുഴയും. രാജാധികാരത്തിന്റെ നാട്യങ്ങളോടെ മുകളിൽ നിന്ന് താഴോട്ട് നോക്കി സംസാരിക്കും. ശരീര ഭാഷയിൽ ധാർഷ്ട്യം ചൊരിയും. 'ടെക്സ്റ്റ് ആൻഡ് കോൺടെക്‌സ്റ്റ്: ഖുർആൻ ആൻഡ് കണ്ടംപററി ചാലഞ്ചസ്'എന്ന പുസ്തകമെഴുതിയ ആരിഫ് മുഹമ്മദ് ഖാന് തീവ്രവലതുപക്ഷ രാഷ്ട്രീയം വീണ്ടും സ്വീകാര്യമായത് രാഷ്ട്രീയ ഭാവി ചാരം മൂടിപ്പോയൊരു കാലത്താണ്.

1970കളിൽ ഭാരതീയ ക്രാന്തിദളിലൂടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തിയത് മുതൽ കലഹമാണ് ആരിഫ് മുഹമ്മദ് ഖാന്റെ കൈമുതൽ. 2019ൽ ബി.ജെ.പി ആരിഫ് മുഹമ്മദ് ഖാനെ കേരളാ ഗവർണറായി നിയമിച്ചത് കലഹിക്കാനൊരാൾ രാജ്ഭവനിൽ വേണമെന്ന് കണ്ടിട്ടാണ്. ഇക്കാലത്തിനിടയിൽ രണ്ടു മുസ് ലിംകളെ മാത്രമേ മോദി സർക്കാർ രാജ്ഭവനിലേക്കയച്ചിട്ടുള്ളൂ.


അതിലൊരാൾ ബി.ജെ.പിക്കായി രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിച്ചു തോറ്റ നജ്മ ഹെപ്തുല്ലയാണ്. രണ്ടാമൻ ആരിഫ് മുഹമ്മദ് ഖാൻ പക്ഷേ 2007ൽ ബി.ജെ.പി വിട്ടതായിരുന്നു. പിന്നെയും മോദിക്ക് ആരിഫ് സ്വീകാര്യനായി. കേന്ദ്ര സർക്കാർ ചില മുദ്രകൾ കാട്ടുമ്പോൾ അത് മനസ്സിലാകുന്നവർ വേണം ബി.ജെ.പിക്ക് ഭരണം കണികാണാൻ കഴിയാത്ത സംസ്ഥാനങ്ങളിലെ രാജ്ഭവനുകളിലിരിക്കേണ്ടത്.
1951ൽ ബുലന്ദ്‌ഷെഹറിലെ ഉന്നതകുടുംബത്തിലാണ് ആരിഫ് മുഹമ്മദ് ഖാന്റെ ജനനം. ഡൽഹിയിലെ ജാമിഅ മില്ലിയ സ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം.

അലിഗഡ് സർവകലാശാല, ലഖ്‌നൗ സർവകലാശാലക്ക് കീഴിലെ ശിയാ കോളജ് എന്നിവിടങ്ങളിൽ കോളജ് വിദ്യാഭ്യാസം. 1972-73 കാലത്ത് അലിഗഡ് സർവകലാശാല വിദ്യാർഥി യൂനിയൻ പ്രസിഡന്റായിരുന്നു. അതിനു മുമ്പ് 1971-72ൽ വിദ്യാർഥി യൂനിയൻ ഹോണററി സെക്രട്ടറിയുമായിരുന്നു. തൊട്ടുപിന്നാലെ ഭാരതീയ ക്രാന്തിദൾ സ്ഥാനാർഥിയായി സിയാനയിൽ നിന്ന് യു.പി നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും തോറ്റു. 1977ൽ 26ാമത്തെ വയസിൽ ആദ്യമായി നിയമസഭാംഗമായി.
പിന്നാലെ കോൺഗ്രസിൽ ചേർന്ന ആരിഫ് മുഹമ്മദ് ഖാൻ 1980ൽ കാൺപൂരിൽ നിന്നും 1984ൽ ബഹ്‌റായിച്ചിൽ നിന്നും ലോക്‌സഭാംഗമായി.

ആരിഫ് മുഹമ്മദ് ഖാന്റെ മെയ്യഭ്യാസത്തിന്റെ വഴക്കം ഇവിടെ തുടങ്ങുന്നതാണ്. 1986കളിൽ രാജീവ് ഗാന്ധി മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്ന ഖാനെയാണ് ജീവനാംശം സംബന്ധിച്ച ശാബാനു കേസിൽ സുപ്രിംകോടതി വിധിയെ ന്യായീകരിക്കാൻ പാർട്ടി ഏൽപ്പിച്ചത്. മുസ് ലിംകളുടെ പ്രതിഷേധം ശക്തമായതോടെ രാജീവ് സർക്കാർ നിലപാട് മാറ്റി. ഇതോടെ ആരിഫ് മുഹമ്മദ് ഖാൻ രാജിവച്ചു ജനതാദളിൽ ചേർന്നു. ജനതാദൾ സർക്കാരിലും കേന്ദ്ര മന്ത്രിയായി. പിന്നാലെ ജനതാദൾ വിട്ട ഖാൻ ബി.എസ്.പിയിൽ ചേരുകയും 1998ൽ ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

വൈകാതെ ബി.എസ്.പിയും വിട്ട ഖാൻ കോൺഗ്രസിലേക്ക് തിരിച്ചെത്താനുള്ള മോഹവുമായി അന്നത്തെ പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ നിരന്തരം കണ്ടെങ്കിലും തിരിച്ചെടുത്തില്ല. ഇതോടെ നേരെ പോയി ബി.ജെ.പിയിൽ ചേർന്നു. 2004ൽ ബി.ജെ.പി ടിക്കറ്റിൽ കൈസർഗഞ്ചിൽ നിന്ന് മത്സരിച്ച ഖാൻ തോറ്റു. 2007ൽ ബി.ജെ.പിയും വിട്ടു.


പാർട്ടി വിട്ടിട്ടും എന്തുകൊണ്ടാണ് ഖാൻ ബി.ജെ.പിക്ക് സ്വീകാര്യനാവുന്നതെന്ന ചോദ്യത്തിന് ഉത്തരം തേടി അലയേണ്ടതില്ല. കശ്മിരിന്റെ 370ാം വകുപ്പു മുതൽ മുത്വലാഖ് വരെ, ബി.ജെ.പി സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തിനിടയിൽ ന്യൂനപക്ഷങ്ങളിലേക്ക് വലയെറിയാനാണ് ബി.ജെ.പിക്ക് ഖാനെ വേണ്ടത്. മുസ് ലിം പരിഷ്‌ക്കരണ വാദത്തിന്റെ ആട്ടിൻതോലണിഞ്ഞായിരുന്നു നടപ്പ്. സൽമാൻ റുഷ്ദിയുടെ നീച കൃതിയായ 'ദി സാത്തനിക് വേഴ്‌സസ്' ഇന്ത്യയിൽ നിരോധിച്ചപ്പോൾ അതിനെതിരേ കലാപക്കൊടിയുയർത്തിയയാളാണ് ആരിഫ് മുഹമ്മദ് ഖാൻ.


ആരിഫ് മുഹമ്മദ് ഖാന്റെ ഭരണഘടനയെക്കുറിച്ചുള്ള അജ്ഞതയൊന്നും സർക്കാരിന് പ്രശ്‌നമല്ല. അല്ലെങ്കിലും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കാര്യങ്ങൾ നന്നായി നടക്കണമെന്ന വാശിയൊന്നും കേന്ദ്ര സർക്കാരിനില്ല. അതിലേത് ഖാൻമാർക്കും തലയിടാം. ഭരണഘടനയല്ല, ഗൗളി ശാസ്ത്രമാണ് രാജ്യത്തിന്റെ വേദപുസ്തകമെന്ന് ധരിച്ചുവശായിപ്പോയവരാണ് രാജ്യം ഭരിക്കുന്നത്. അധികാരമേറ്റ കാലത്ത് പാർലമെന്റ് മന്ദിരത്തിന്റെ പൂമുഖപ്പടിയും സെൻട്രൽ ഹാളിൽ ഭരണഘടനയും തൊട്ടുതൊഴുത് ഭരണമേറ്റയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൂലെടുത്ത് നിരത്ത് അടിച്ചു വാരിയതടക്കമുള്ള മെഗാഷോകൾ, അതു വേറെയുമുണ്ട്.

അവിടുന്നിങ്ങോട്ട് ഭരണഘടനയുടെയും ജനാധിപത്യ, ധാർമിക ബോധത്തിന്റെയും ചൈതന്യത്തെ ഒഴുക്കിക്കളയുന്ന കാഴ്ചയായിരുന്നു. ഈ കാഴ്ചയുടെ കെട്ടിയെഴുന്നള്ളിപ്പാണ് ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവർണറായി നിയമിക്കുന്നതിലൂടെ സാധിച്ചത്.


ഇ.ഡിയെയും സി.ബി.ഐയെയും ഉപയോഗിച്ച് മോദി സർക്കാർ കളിക്കുന്ന കളിയിലെ വിട്ടുപോയ കള്ളികൾ പൂരിപ്പിക്കലാണ് ഗവർണർമാരുടെ ജോലി. സംസ്ഥാന സർക്കാർ പാസാക്കിയ എട്ടു ബില്ലുകളാണ് ഗവർണർ തടഞ്ഞുവച്ചത്. ഭരണഘടന അനുശാസിക്കും വിധം ബില്ലുകൾക്ക് അംഗീകാരം നൽകുകയോ അല്ലെങ്കിൽ തിരിച്ചയക്കുകയോ രാഷ്ട്രപതിക്ക് കൈമാറുകയോ ചെയ്തില്ല.

പകരം അതിനു മുകളിൽ അടയിരുന്നു. എല്ലാം തന്റെ നിയന്ത്രണത്തിലാണെന്നായിരുന്നു വാദം. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെക്കാൾ താൻ വലുതാണെന്ന ഭാവം. ഈ ന്യായീകരണത്തിന്റെ ചീട്ടുകൊട്ടാരമാണ് പഞ്ചാബ് ഗവർണറും സർക്കാരും തമ്മിലുള്ള കേസിലൂടെ സുപ്രിംകോടതി പൊളിച്ചിട്ടിരിക്കുന്നത്. ഗവർണർമാർ കേന്ദ്ര സർക്കാരിന്റെ അധികാരമില്ലാത്ത തലവനാണെന്നാണ് സുപ്രിംകോടതി പറഞ്ഞത്. റബർ സ്റ്റാംപ് റിബലുകൾക്കാണേലും അത് മനസിലാകാതെ വരില്ല.

Content Highlights:Rubber Stamp Rebel



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം 

Kerala
  •  3 months ago
No Image

ദുബൈ പൊലിസ് മേധാവി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു; ഇന്നലെയും നൂറുകണക്കിന് അപേക്ഷകരെത്തി

uae
  •  3 months ago
No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  3 months ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 months ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 months ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 months ago
No Image

ആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Football
  •  3 months ago
No Image

നബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

uae
  •  3 months ago