HOME
DETAILS
MAL
ക്ഷേമപെന്ഷന് പദ്ധതി തുടങ്ങി
backup
August 27 2016 | 22:08 PM
പള്ളിക്കല്‍: ക്ഷേമപെന്ഷന് സമയബന്ധിതമായി വീടുകളിലെത്തിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി പള്ളിക്കല്‍ സര്‍വിസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ പള്ളിക്കലില്‍ പദ്ധതിക്കു തുടക്കമായി. പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് പി. മിഥുന നിര്‍വഹിച്ചു.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാര്‍ എം. അബ്ദുല്‍ ഖാദര്‍, അംഗങ്ങളായ എം. ഖാലിദ്, ടി. ഷാജു, എം. മോഹന്‍ദാസ്, ബാങ്ക് പ്രസിഡന്റ് എ.കെ മുഹമ്മദ്കുട്ടി, സെക്രട്ടറി ടി.പി മുഹമ്മദ് അബ്ദുറഹിമാന്, കെ.വി ജബ്ബാര്‍, കണിയാടത്ത് ബഷീര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."