ക്രഷര്‍ തട്ടിപ്പ് കേസ്: പി.വി അന്‍വര്‍ 50 ലക്ഷം തട്ടിയെന്ന്
മലപ്പുറം: ക്രഷര്‍ തട്ടിപ്പില്‍ പി.വി അന്‍വര്‍ മലപ്പുറം സ്വദേശിയില്‍ നിന്ന് 50 ലക്ഷം വഞ്ചിച്ച് പണം തട്ടിയെന്ന്് പരാതി. ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.
കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എന്‍ജിനിയറുടെ 50 ലക്ഷം തട്ടിയ കേസില്‍ പി.വി അന്‍വര്‍ എം.എല്‍.എ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയതായി മഞ്ചേരി ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി പി. വിക്രമന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
മംഗലാപുരം ബല്‍ത്തങ്ങാടി താലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷര്‍ പി.വി അന്‍വറിന് വില്പന നടത്തിയ കാസര്‍കോട് സ്വദേശി കെ. ഇബ്റാഹിമില്നിന്നു 15ന് ഡിവൈ.എസ്.പി മൊഴി രേഖപ്പെടുത്തിയിരുന്നു. ക്രഷറും ഇതോടൊപ്പമുള്ള 26 ഏക്കര്‍ഭൂമിയും സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞാണ് പി.വി അന്‍വര്‍ പ്രവാസി എന്‍ജിനിയര്‍ മലപ്പുറം നടുത്തൊടി പട്ടര്‍ക്കടവ് സ്വദേശി സലീമില്‍നിന്ന് 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ വാങ്ങിയത്.
എന്നാല്‍ ക്രഷര്‍ സര്‍ക്കാരില്‍നിന്നു പാട്ടത്തിന് ലഭിച്ച രണ്ടേക്കറോളം ഭൂമിയിലാണെന്നും ഇതിന്റെ പാട്ടക്കരാര്‍ മാത്രമാണ് അന്‍വറിന് കൈമാറിയതെന്നുമാണ് ഇബ്റാഹിമിന്റെ മൊഴി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."