HOME
DETAILS

വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്താം

  
backup
September 30 2021 | 20:09 PM

%e0%b4%b5%e0%b4%af%e0%b5%8b%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%9a%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8%e0%b4%bf%e0%b4%b0

 

ഫരീദ് റഹ്മാനി കാളികാവ്

വാര്‍ധക്യം ഒരനിവാര്യ സത്യമാണ്. നഷ്ടങ്ങളുടെയും പ്രയാസങ്ങളുടെയും കാലം, ആരോഗ്യം ക്ഷയിക്കുന്ന രോഗങ്ങള്‍ വരുന്ന കാലം, കാഴ്ചയും കേള്‍വിയും പിണങ്ങി തുടങ്ങുന്ന കാലം. ഇതിന്നൊരു വലിയ ഭീഷണിയായി മാറിയിരിക്കുന്നു.
രാജ്യത്ത് വയോജനങ്ങളുടെ ശതമാനം ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണെന്നാണ് 21 സംസ്ഥാനങ്ങളിലായി സ്റ്റാറ്റിസ്റ്റിക്‌സ് പദ്ധതി നിര്‍വഹണ മന്ത്രാലയം നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. 16.5 ശതമാനം പേരാണ് ഈ വിഭാഗത്തില്‍ കേരളത്തിലുള്ളത്. 2031ഓടെ രാജ്യത്തെ വയോജനങ്ങളുടെ എണ്ണം 41 ശതമാനമുയര്‍ന്ന് 19.4 കോടിയാകും. ഇത് പത്തുവയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളെക്കാള്‍ കൂടുതലായിരിക്കും. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജീവിത ദൈര്‍ഘ്യമുള്ളതും കേരളത്തിലാണ്. കേരളത്തില്‍ ഉറ്റവരെ ആശ്രയിച്ച് ജീവിക്കുന്നവര്‍ 26.1 ശതമാനമാണ്. 2011ല്‍ ഇത് 19.6 ആയിരുന്നു. സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്മാരാണ് ഇതില്‍. 2031ഓടെ ഇത് 34.3 ശതമാനമായി ഉയരുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
'വൃദ്ധസദനങ്ങള്‍' ഒരു തെറ്റിദ്ധരിക്കപ്പെട്ട പദമാണ്. മക്കള്‍ക്ക് പരിചരണത്തിന്റെ പ്രയാസമൊഴിവാക്കാനുള്ള ഒരിടം എന്നതിനു പകരം ആരോരുമില്ലാതെ ഒറ്റപ്പെട്ടുകഴിയുന്നവരെയും തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവരെയും സംരക്ഷിക്കാന്‍ നടപ്പുരീതികളില്‍നിന്ന് മാറി ചേര്‍ത്തുവയ്പ്പിന്റെ പുതിയൊരു സംസ്‌കാരം വരേണ്ടതില്ലേ?
അനാഥാലയങ്ങള്‍ അടഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലത്ത് കൂട്ടിരിക്കാന്‍ ആരുമില്ലാതെ ദുരിതക്കടലില്‍ ജീവിതം തുഴയാന്‍ വിധിക്കപ്പെട്ട ഒരു കൂട്ടം സഹജീവികളെ സാന്ത്വന സ്പര്‍ശത്തിലൂടെ പ്രതീക്ഷയുടെ പുതിയ തീരത്തേക്കടുപ്പിക്കാന്‍ ശ്രമങ്ങളുണ്ടാവേണ്ടതുണ്ട്. ആളൊഴിഞ്ഞ അഗതിമന്ദിരങ്ങളും അനുബന്ധ സൗകര്യങ്ങളും ഇതിന് ഉപയോഗിക്കുന്നത് നന്നാവില്ലേ?
പ്രയാസപ്പെടുന്ന വൃദ്ധജനങ്ങളുടെ അരികിലെത്തുമ്പോള്‍ ചിന്തകള്‍ക്ക് തീപിടിക്കണം, കരളില്‍ കനിവിന്റെ കിനിവുണ്ടാവണം. കാരണം നമ്മുടെ കാഴ്ചവട്ടത്തു തന്നെ അവരുണ്ട്. ഒന്നു കണ്ണു തുറന്നാല്‍ കാണാം നമുക്കവരെ. ഒരു വിളിപ്പുറത്തുണ്ടവര്‍. നമ്മുടെ ഒരു വിളി കേള്‍ക്കാന്‍ കൊതിക്കുന്നു. ഓര്‍മകളുടെ നല്ല കാലത്ത് സുഭിക്ഷതയുടെ സുരക്ഷിതത്വത്തില്‍ കഴിഞ്ഞവരാണവര്‍. സ്‌നേഹത്തിന്റെ ഒരായിരം കരവലയങ്ങളില്‍ പെട്ട് വീര്‍പ്പുമുട്ടിയവരാണ്. ഇന്ന് സാന്ത്വനത്തിന്റെ ഒരിളം തലോടലിനായി ചുറ്റിലും പരതുകയാണ്. വിശക്കുന്നവന് അന്നവും തണുക്കുന്നവന് പുതപ്പും നല്‍കുന്നതാണ് യഥാര്‍ഥ വിശ്വാസിയുടെ മതം. സ്‌നേഹത്തിന്റെ കരസ്പര്‍ശം കൊതിച്ച് കഴിയുകയാണവര്‍. എല്ലാം നഷ്ടപ്പെട്ടവരുടെ ജീവിത വീണ്ടെടുപ്പിനുള്ള കാലം തേടുന്ന കാല്‍വയ്പ്പാവുമത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവരാത്രി പൂജവെപ്പ്; സംസ്ഥാനത്ത് നാളെ പൊതുഅവധി

Kerala
  •  2 months ago
No Image

A GUIDE TO THE BEST BEACHES IN DUBAI: SUN, SAND AND FUN

uae
  •  2 months ago
No Image

കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്‌മെന്റില്‍ കയറി പീഡിപ്പിച്ചതായി പരാതി

Kerala
  •  2 months ago
No Image

മൂന്ന് കോടി ഇന്ത്യക്കാരുടെ മൊബൈല്‍ നമ്പര്‍, പാന്‍, സാലറി വിവരങ്ങള്‍ വില്‍പനക്ക്; ചോര്‍ച്ച സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന്

National
  •  2 months ago
No Image

സഊദിയിൽ ചെറുവിമാനം തകർന്നുവീണു, പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു

Saudi-arabia
  •  2 months ago
No Image

ഓണം ബംപറടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു; 25 കോടി നേടിയത് കര്‍ണാടക സ്വദേശി

Kerala
  •  2 months ago
No Image

'ഹിസ്ബുല്ലയുടെ ശക്തി ദുര്‍ബലമായിട്ടില്ല' ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് റഷ്യ; ലബനാന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍

International
  •  2 months ago
No Image

രത്തന്‍ ടാറ്റ: സാധാരണക്കാരന്റെ പള്‍സറിഞ്ഞ വ്യവസായി

National
  •  2 months ago
No Image

അപമര്യാദയായി പെരുമാറി; വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോ. ഭാരവാഹികള്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പി.ടി ഉഷ പുറത്തേക്ക്? ; ഒളിമ്പിക് അസോസിയേഷന്‍ യോഗത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം 

Others
  •  2 months ago