ഇന്ന് എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് ബുക്ക് ചെയ്യൂ; 15 ശതമാനം ഓഫർ
ഇന്ന് എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് ബുക്ക് ചെയ്യൂ; 15 ശതമാനം ഓഫർ
ദുബൈ: എയർ ഇന്ത്യ എക്സ്പ്രസിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച ഓഫർ ഇന്നവസാനിക്കും. യുഎഇ ദേശീയദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ഓഫറാണ് ഇന്ന് അവസാനിക്കുക. ഇന്ത്യയിൽ നിന്ന് വിദേശത്തേക്കും തിരിച്ചും എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് നിരക്കിൽ 15% ഇളവ് ലഭിക്കുന്നതായിരുന്നു ഓഫർ. ഇന്ന് മുതൽ അടുത്ത വർഷം മാർച്ച് 31 വരെയുളള യാത്രകൾക്കുളള ടിക്കറ്റുകൾക്ക് ഈ ആനുകൂല്യത്തോടെ ബുക്ക് ചെയ്യാം.
airindiaexpress.com എന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ് സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. 2024 മാർച്ച് 31 ന് ഉള്ളിലെ ഏത് ദിവസത്തേക്കും ബുക്കിംഗ് നടത്താം. ടിക്കറ്റ് നിരക്കിന്റെ 15 ശതമാനം കിഴിവാണ് ലഭിക്കുക. യാത്രകൾ മുൻകൂട്ടി നിശ്ചയിക്കുന്നവർക്ക് ഈ സമയം ഉപയോഗപ്പെടുത്തി ബുക്ക് ചെയ്‌താൽ പണം ലാഭിക്കാം.
ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ആഴ്ചയിൽ 195 വിമാനങ്ങളാണ് ഉള്ളത്. 80 വിമാനങ്ങളുമായി ദുബൈ (DXB) ആണ് ഏറ്റവും കൂടുതൽ സർവീസ് നടത്തുന്നത്. തുടർന്ന് ഷാർജ (SHJ) 77 പ്രതിവാര വിമാനങ്ങൾ, അബുദാബി (AUH) 31 വിമാനങ്ങൾ എന്നിവയും മുന്നിലുണ്ട്. 2 വിമാനങ്ങളുള്ള അൽ ഐൻ (എഎഎൻ), പ്രതിവാര 5 വിമാനങ്ങളുള്ള റാസൽ ഖൈമ (ആർകെടി) എന്നിവയാണ് മറ്റ് യുഎഇ ലക്ഷ്യസ്ഥാനങ്ങൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."