HOME
DETAILS
MAL
പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററുമായി കെ.എസ്.ഇ.ബി
backup
October 01 2021 | 04:10 AM
നിലമ്പൂര്‍: വൈദ്യുതി ഉപഭോഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തും പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്റര്‍ സംവിധാനം നടപ്പാക്കാനൊരുങ്ങി കെ.എസ്.ഇ.ബി.
ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഓഫിസുകളിലും ഘട്ടംഘട്ടമായി സംസ്ഥാനത്തെ എല്ലാ ഉപഭോക്താക്കളെയും സ്മാര്‍ട്ട് മീറ്ററിലേക്ക് മാറ്റാനാണ് തീരുമാനം. കേന്ദ്ര ഊര്‍ജമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശത്തെ തുടര്‍ന്നാണ് കേരളത്തിലും സ്മാര്‍ട്ട് മീറ്റര്‍ സംവിധാനം നടപ്പാക്കുന്നത്.
നാലുവര്‍ഷത്തിനകം സംസ്ഥാനത്ത് സമ്പൂര്‍ണ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കാനാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്. വൈദ്യുതി വിതരണരംഗത്ത് ദേശീയതലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്ന പരിഷ്കരണത്തിന്റെ ഭാഗമായാണ് ഊര്ജമാന്ത്രാലയം സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദശിച്ചത്.
ഈ സംവിധാനം വരുന്നതോടെ ഉപയോഗ ശേഷം പണം നല്കുന്ന നിലവിലെ സമ്പ്രദായം അവസാനിക്കും. വൈദ്യുതി വാങ്ങി ഉപയോഗിക്കേണ്ടി വരും. അങ്ങനെ വരുമ്പോള്‍ മീറ്ററില്‍ പണമില്ലെങ്കില്‍ വീട്ടില്‍ വൈദ്യുതിയും നിശ്ചലമാവും. നിലവില്‍ പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ വൈദ്യുതി കമ്പനികള്‍ നഷ്ടക്കണക്കില്‍ മുന്നോട്ട് പോകുന്ന നില പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.
കേന്ദ്ര നിര്‍ദേശപ്രകാരം 25 ശതമാനത്തിലധികം വൈദ്യുത പ്രസരണ വിതരണ നഷ്ടം രേഖപ്പെടുത്തിയ സംസ്ഥാനങ്ങള്‍ 2023 ഡിസംബറിന് മുന്‍പ് സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കണമെന്നാണ് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."