HOME
DETAILS

അഫ്ഗാന്‍ പ്രശ്‌നം ; കാരണക്കാരന്‍ ട്രംപെന്ന് യു.എസ് ഉദ്യോഗസ്ഥന്‍

  
backup
October 01 2021 | 04:10 AM

%e0%b4%85%e0%b4%ab%e0%b5%8d%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%82-%e0%b4%95%e0%b4%be%e0%b4%b0%e0%b4%a3%e0%b4%95
 
 
 
വാഷിങ്ടണ്‍: അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിക്കുകയും രാജ്യത്ത് അസ്ഥിരത തുടരുകയും ചെയ്യുമ്പോള്‍, അഫ്ഗാനിലെ പ്രതിസന്ധിക്കു കാരണം മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപെന്ന ആരോപണവുമായി യു.എസ് മിലിട്ടറി ഉദ്യോഗസ്ഥന്‍ രംഗത്ത്. 
യു.എസ് മിലിട്ടറി ഉദ്യോഗസ്ഥനും സെന്‍ട്രല്‍ കമന്‍ഡുമായ ജനറല്‍ ഫ്രാങ്ക് മെക്കന്‍സിയാണ് ട്രംപിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്. 
കഴിഞ്ഞദിവസം സെനറ്റ് വിചാരണയ്ക്കിടെ അമേരിക്കന്‍ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ മാര്‍ക് മില്ലിയും അഫ്ഗാനില്‍ സംഭവിച്ചത് അമേരിക്കയുടെ പരാജയമാണെന്നു ചൂണ്ടിക്കാട്ടിയിരുന്നു.
ട്രംപിന്റെ നിര്‍ദേശപ്രകാരം താലിബാനുമായി നടത്തിയ അനുരഞ്ജന ചര്‍ച്ചകളും കരാറുകളുമാണ് അഫ്ഗാനിലെ ഇന്നത്തെ പ്രശ്‌നങ്ങള്‍ക്കു കാരണമായതെന്നാണ് ഫ്രാങ്ക് മക്കെന്‍സി ആരോപിച്ചത്. 
2020ല്‍ നടന്ന വിവിധ ചര്‍ച്ചകളില്‍ അഫ്ഗാനില്‍നിന്ന് അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്‍വാങ്ങുമെന്ന് താലിബാന് ഉറപ്പുനല്‍കിയിരുന്നു. 
 
ഇതിനുപിന്നാലെയാണ് അഫ്ഗാനില്‍ സര്‍ക്കാര്‍ നിലംപതിക്കുംവിധമുള്ള താലിബാന്‍ മുന്നേറ്റമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. 
2020 ഫെബ്രുവരി 29ന് ദോഹയില്‍വച്ച് താലിബാനുമായി ഒപ്പിട്ട കരാറില്‍ യു.എസ് സൈന്യം അഫ്ഗാനില്‍നിന്നു പിന്‍വാങ്ങുന്ന തീയതിവരെ പ്രഖ്യാപിക്കുകയും താലിബാന്‍ മുന്നോട്ടുവച്ച മറ്റു നിബന്ധനകള്‍ അംഗീകരിക്കുകയും ചെയ്‌തെന്ന് മെക്കന്‍സി പറയുന്നു. 25,000 സൈനികരെയെങ്കിലും അഫ്ഗാനില്‍ നിലനിര്‍ത്തണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. 
അഫ്ഗാന്‍ സൈന്യത്തിന് കൂടുതല്‍ പരിശീലനം നല്‍കാനുമായില്ല. 
 
യു.എസ് സൈന്യം അഫ്ഗാന്‍ വിട്ട ശേഷം യു.എസോ സഖ്യരാജ്യങ്ങളോ അഫ്ഗാനെതിരേ ആക്രമണങ്ങള്‍ നടത്തരുതെന്നതടക്കമുള്ള താലിബാന്റെ നിബന്ധനകള്‍ അംഗീകരിച്ചത് അവര്‍ക്കു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 
ജോ ബൈഡന്‍ അധികാരത്തിലെത്തിയതിനു ശേഷം ഈ തീരുമാനങ്ങളില്‍ മാറ്റംവരുത്താതിരുന്നത് നയതന്ത്രപരമായ വലിയ പരാജയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  17 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  17 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  17 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  17 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  17 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  17 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  17 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  17 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  17 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  17 days ago