ദുരിത ജീവിതത്തിന് വിട; അന്ധസഹോദരര്‍ക്ക് മാംഗല്യം
പെരിന്തല്‍മണ്ണ: അകകണ്ണിന്റെ മനകരുത്തുമായി ജീവിച്ച അന്ധ സഹോദരന്‍മാരുടെ വിവാഹം ശ്രദ്ധേയമായി. പെരിന്തല്‍മണ്ണയിലെ പൗരാവലിയുടെ നേതൃത്വത്തിലാണു വിവാഹം നടന്നത്. പെരിന്തല്‍മണ്ണ ചീരട്ടാമലയിലെ ആലമ്പാറ ശോഭനയുടെ മക്കളായ ജിജുവും (30) സഹോദരന്‍ ഷൈജുവുമാണുവിവാഹിതരായത്. ബിരുദദാരികളായ ഇവര്‍ ജന്മനാ കാഴ്ച ശക്തിയില്ലാത്തവരാണ്. കോഴിക്കോട് അരക്കിണര്‍ പഴങ്കര പരേതനായ വാസുദേവന്റെ മകള്‍ നീതുവിനേയാണു ജിജു വിവാഹം കഴിച്ചത്. അരീക്കോട് മൈത്രിയിലെ തച്ചോംപറമ്പില്‍ പരേതനായ തേയുട്ടിയുടെ മകള്‍ ഷൈലജയെയാണു ഷൈജു വിവാഹം കഴിച്ചത്.
പെരിന്തല്‍മണ്ണ നഗരസഭാ ടൗണ്‍ഹാളില്‍ നടന്ന വിവാഹത്തില്‍ നൂറു കണക്കിനാളുകളാണു പങ്കെടുത്തത്. മനഴി മൂസക്കുട്ടി സ്മാരക ട്രസ്റ്റാണു വിവാഹത്തിനു മുന്‍കൈ എടുത്തത്. ചെറുപ്പം മുതലേ ഏറെ ദുരിതം അനുഭവിച്ചാണ് ഇവര്‍ ജീവിച്ചിരുന്നത്. രണ്ടു മക്കള്‍ക്കും കാഴ്ചയില്ലാത്തതറിഞ്ഞ പിതാവ് മൂന്നാമത്തെ മകന്റെ ജനനത്തോടെ നാടു വിട്ടു. കാഴ്ച ശക്തിയും ആരോഗ്യവും ഉണ്ടണ്ടായിരുന്ന മൂന്നാമത്തെ മകനായി പിന്നീട് ഇവരുടെ സംരക്ഷണ ചുമതല. എന്നാല്‍ ഇയാള്‍ സേലത്ത് വെച്ചുണ്ടണ്ടായ അപകടത്തില്‍ മരണപ്പെട്ടതോടെ വീണ്ടണ്ടും സഹോദരങ്ങള്‍ ദുരിതത്തിലായി. പിന്നീട് അമ്മ ശോഭനക്കായി ഇവരുടെ സംരക്ഷണ ചുമതല. വിധി വീണ്ടും കുടുംബത്തെ ദുരന്തത്തിലാക്കി. അമ്മയ്ക്കു രണ്ടുവര്‍ഷം മുമ്പ് ക്യാന്‍സര്‍ ബാധിച്ചു. സഹോദരങ്ങള്‍ക്ക് സഹായമായി മനഴി മൂസക്കുട്ടി സ്മാരക ട്രസ്റ്റ് രംഗത്തെത്തിയതോടെയാണു വിവാഹം കെങ്കേമമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."