HOME
DETAILS
MAL
പരാതിപ്രളയം; പൊലിസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി
backup
October 01 2021 | 04:10 AM
തിരുവനന്തപുരം: തട്ടിപ്പുകാരന് മോന്സണ് മാവുങ്കലുമായുള്ള ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ ബന്ധം ചര്‍ച്ചയാകുന്നതിനിടെ സ്റ്റേഷന് ഹൗസ് ഓഫിസര്‍മാര്‍ മുതല്‍ ഡി.ജി.പി വരെയുള്ളവരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി. ഞായറാഴ്ച വൈകിട്ട് 3.30ന് ഗൂഗിള്‍ മീറ്റ് വഴിയാണ് യോഗം.
സംസ്ഥാനത്തെ പൊലിസ് സേനയ്ക്കെതിരേ വിവിധ കോണുകളില്‍ നിന്ന് പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. മോന്സണ് മാവുങ്കലുമായി മുന്‍ ഡി.ജി.പിയും ഉന്നത ഉദ്യോഗസ്ഥരും പുലര്‍ത്തിയ ബന്ധവും കേസുകള്‍ അട്ടിമറിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ മുന്നിട്ടിറങ്ങിയതും സേനയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇതിനുപുറമെ അടുത്തിടെ നടന്ന ഹണിട്രാപ്പുമായി ബന്ധപ്പെട്ട് ഒരു എസ്.ഐയുടെ പങ്ക് വെളിപ്പെട്ടതും സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നിന്ന് സേനയ്ക്കെതിരേ പരാതികള്‍ ഉയരുന്നതും സര്‍ക്കാരിന് തലവേദനയായിട്ടുണ്ട്.
നാലിന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷം പൊലിസിനെതിരായ ആരോപണങ്ങള്‍ ആയുധമാക്കുമെന്ന് മുന്‍കൂട്ടിക്കണ്ടാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതെന്നാണറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."