HOME
DETAILS

കര്‍ഷകരുടെ ഉപരോധ സമരം അനിശ്ചിതമായി റോഡുകള്‍  അടച്ചിടാനാകില്ലെന്ന് സുപ്രിംകോടതി

  
backup
October 01 2021 | 04:10 AM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%89%e0%b4%aa%e0%b4%b0%e0%b5%8b%e0%b4%a7-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%85%e0%b4%a8
 
നിയമം നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയെന്നും കോടതി
 
ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന്റെ പേരില്‍ ദേശീയപാതകള്‍ അനിശ്ചിതമായി എങ്ങനെ അടച്ചിടുമെന്ന് സുപ്രിംകോടതി. കര്‍ഷക സമരത്തെ തുടര്‍ന്ന് റോഡ് ഉപരോധിക്കുന്നതിനെതിരേ നോയിഡ സ്വദേശി മോണിക്ക അഗര്‍വാള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് റോഡ് തടസപ്പെടുത്തിയുള്ള സമരം അംഗീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചത്. 
ജസ്റ്റിസ് സഞ്ജയ് കിഷാന്‍ കൗള്‍, എം.എം സുന്ദരേശ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം. ഡല്‍ഹി - ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ റോഡ് തുറക്കാനാവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും കര്‍ഷകരുമായി ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് കോടതി കേന്ദ്രത്തിന് നോട്ടിസ് അയച്ചു. പാര്‍ലമെന്ററി തര്‍ക്കങ്ങളുടെ പേരില്‍ എത്രനാള്‍ ഹൈവേകള്‍ അടച്ചിടാനാകുമെന്നും ഇതിന് അവസാനം വേണ്ടേ എന്നും കോടതി ചോദിച്ചു.  
മുമ്പ് ഡല്‍ഹിയിലെത്താന്‍ 20 മിനുട്ട് സമയമെടുത്തിരുന്നുവെങ്കില്‍ ഇപ്പോഴത് രണ്ടു മണിക്കൂറായെന്ന് ഹരജിക്കാരി പരാതിപ്പെട്ടു. 
ഡല്‍ഹി അതിര്‍ത്തിയിലെ യു.പി ഗേറ്റിലെ സമരം ബുദ്ധിമുട്ടാകുന്നുവെന്നും ഹരജിക്കാരി ചൂണ്ടിക്കാട്ടി. 
വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണെന്ന് കോടതി അഡിഷനല്‍ സോളിസിറ്റര്‍ ജനല്‍ കെ.എം നട്‌രാജിനോട്  ചോദിച്ചു. സമരം നടത്തുന്ന കര്‍ഷകരുമായി യോഗം വിളിച്ചിട്ടുണ്ടെന്നും ഇതിനുശേഷം സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. നിയമങ്ങള്‍ എങ്ങനെ നടപ്പാക്കണമെന്നത് സര്‍ക്കാര്‍ തീരുമാനിക്കേണ്ട വിഷയമാണെന്നും കോടതിക്ക് നിയമ പാലന ചുമതലയില്ലെന്നും കോടതി പറഞ്ഞു. നിയമം നടപ്പാക്കേണ്ടത് സര്‍ക്കാര്‍ ചുമതലയാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും പറഞ്ഞു. മൂന്നംഗ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടും കര്‍ഷകരുടെ പ്രതിനിധികള്‍ പ്രതികരിച്ചിട്ടില്ലെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമയം 11.30 പാലക്കാട് പോളിങ് 27.03 ശതമാനം 

Kerala
  •  22 days ago
No Image

ബംഗളുരുവില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീപിടിച്ചു; ജീവനക്കാരി വെന്തുമരിച്ചു

National
  •  22 days ago
No Image

മലിനീകരണ തോത് ഉയരുന്നു; ഡല്‍ഹി സര്‍ക്കാര്‍ ഓഫിസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' 

National
  •  22 days ago
No Image

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; വിചാരണ നേരിടണമെന്ന് സുപ്രിംകോടതി

Kerala
  •  22 days ago
No Image

അര്‍ജന്റീനാ ടീമും മെസ്സിയും കേരളത്തിലെത്തും; സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുറഹ്‌മാന്‍

Kerala
  •  22 days ago
No Image

വെടിനിര്‍ത്തല്‍ ശ്രമങ്ങളെ വീണ്ടും നിരാകരിച്ച് നെതന്യാഹു; ഗസ്സ സന്ദര്‍ശിച്ചു, ഹമാസിനെ ഭരണത്തിലേറാന്‍ അനുവദിക്കില്ലെന്നും പ്രതികരണം 

International
  •  22 days ago
No Image

മുണ്ടേല മോഹനന്‍ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍

Kerala
  •  22 days ago
No Image

'സമാധാനത്തിന്റെ കൊലയാളി, സീരിയല്‍ കില്ലര്‍, ഗസ്സയിലെ പിഞ്ചുമക്കളുടെ രക്തം ജീവിത കാലം മുഴുവന്‍ നിങ്ങളെ വേട്ടയാടും' നെതന്യാഹുവിന്റെ മുഖത്തു നോക്കി വിമര്‍ശിച്ച് ഇസ്‌റാഈല്‍ പാര്‍ലമെന്റംഗം

International
  •  22 days ago
No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ഇന്ന് പോളിങ് ബൂത്തില്‍

National
  •  22 days ago
No Image

പാലക്കാട് ഇന്ന് വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര; പ്രതീക്ഷയോടെ മുന്നണികള്‍ 

Kerala
  •  22 days ago