'തെറ്റ് തിരുത്തി മുന്നോട്ട് പോകും'; തോല്‍വി സമ്മതിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ
തോല്‍വി സമ്മതിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞുടുപ്പില്‍ ഫലം വന്നതിന് പിന്നാലെ തോല്‍വി സമ്മതിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
തങ്ങളുടെ പല നയങ്ങളും പാളിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുറന്നുസമ്മതിച്ചു. ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതിനൊപ്പം തെറ്റായ നയങ്ങള്‍ തിരുത്തി മുന്നോട്ട് പോകുമെന്നും ഖാര്‍ഗെ വ്യക്തമാക്കി.
2018ല്‍ ഛത്തീസ്ഗഢിലും മധ്യപ്രദേശിലും രാജസ്ഥാനിലും വിജയം നേടിയ കോണ്‍ഗ്രസ് മാസങ്ങള്‍ക്ക് ശേഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെടുത്തുന്നതാണ് കണ്ടത്. അതുകെണ്ട് തന്നെ എല്ലാ തിരുത്തി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
തെലങ്കാനയിലെ വോട്ടര്‍മാര്‍ക്ക് ഖാര്‍ഗെ നന്ദിപറഞ്ഞു. ഇന്‍ഡ്യ പാര്‍ട്ടികളുമായി ചേര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനങ്ങളിലും ശക്തമായി തിരിച്ച് വരും. ലക്ഷക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം പ്രശംസ അര്‍ഹിക്കുന്നുവെന്നും ഖാര്‍ഗെ പറഞ്ഞു.
I thank the people of Telangana for the mandate we have received from them.
— Mallikarjun Kharge (@kharge) December 3, 2023
I also thank all those who voted for us in Chhattisgarh, Madhya Pradesh and Rajasthan. Our performance in these three states have no doubt been disappointing, but with determination, we reaffirm our…
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."