HOME
DETAILS
MAL
കോണ്‍ഗ്രസ് വിടും; ബി.ജെ.പിയിലേക്കില്ല: അമരീന്ദര്‍ സിങ്
backup
October 01 2021 | 04:10 AM
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിടുമെന്നും എന്നാല്‍ ബി.ജെ.പിയിലേക്ക് പോകില്ലെന്നും വ്യക്തമാക്കി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടതോടെ അമരീന്ദര്‍ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു. എന്നാല്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടാണ് താന്‍ അമിത് ഷായെ കണ്ടതെന്നായിരുന്നു അമരീന്ദറിന്റെ പ്രതികരണം.
കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇന്നലെ അമരീന്ദര്‍ വ്യക്തമാക്കി. മുതിര്‍ന്ന നേതാക്കളെ കോണ്‍ഗ്രസ് അവഗണിക്കുകയാണ്. കോണ്‍ഗ്രസില്‍ വിശ്വാസമില്ല.
പാര്‍ട്ടിയില്‍ നിന്ന് അവഹേളനം നേരിട്ടുവെന്നും പഞ്ചാബിനുവേണ്ടി നിലകൊള്ളാനാണ് ആഗ്രഹിക്കുന്നതെന്നും അമരീന്ദര്‍ സിങ് പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചതിന് കഴിഞ്ഞ ദിവസം കപില്‍ സിബലിന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ അമരീന്ദര്‍ പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."