പാലാ പെണ്‍കുട്ടിയുടെ കൊല: ആസൂത്രിതമെന്ന് പറയാനാകില്ലെന്ന് ജില്ലാ പൊലിസ് മേധാവി
കോട്ടയം: പാലായില്‍ സഹപാഠി പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ കൊലപാതകം ആസൂത്രിതമെന്ന് പറയാനാകില്ലെന്ന് ജില്ലാ പൊലിസ് മേധാവി. അധ്യാപകരേയും ചോദ്യം ചെയ്യും. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. തൊട്ടടുത്ത ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചതെന്നും പൊലിസ് വ്യക്തമാക്കി.
മൃതദേഹം സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലാണുള്ളത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്ന് പൊലിസ് മേധാവി അറിയിച്ചു.
എന്നാല്‍ കൊലപാതകം ആസൂത്രിതമെന്ന് കോളജ് പ്രിന്‍സിപ്പല്‍ പ്രതികരിച്ചു. അതേസമയം വിദ്യാര്‍ത്ഥിയെ കുറിച്ച് മറ്റു പരാതികള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
പരീക്ഷ തുടങ്ങുന്നതിന് മുമ്പും ഇരുവരും സംസാരിച്ചിരുന്നു. പരീക്ഷ കഴിഞ്ഞിറങ്ങിയ ശേഷവും ഇരുവരും സംസാരിച്ചിരുന്നെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ഇവര്‍ തമ്മില്‍ എന്താണ് സംസാരിച്ചതെന്നോ ഇവര്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്നോ കൂട്ടുകാരുള്പെടെ ആരും അറിയില്ല.
ഇന്ന് ഉച്ചക്കാണ് പാലാ സെന്റ്തോമസ് കോളജില്‍ 22കാരി സഹപാഠിയുടെ കത്തിക്കിരയാവുന്നത്. പരീക്ഷക്കെത്തിയപ്പോഴായിരുന്നു ആക്രമണം. വൈക്കം തലയോലപ്പറമ്പ് സ്വദേശിനി നിതിന(22) ആണ് മരിച്ചത്. മൂന്നാം വര്‍ഷ ഫുഡ് പ്രൊസസിങ് ടെക്നോളജി വിദ്യാര്‍ഥിയായിരുന്നു നിതിന.
കുത്തി വീഴ്ത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സഹപാഠിയായ കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജുവാണ് പ്രതി. ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."