'ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച പുരാതന ഖുര്‍ആന്‍ വില്‍പനക്ക്'; വിശുദ്ധ ഗ്രന്ഥം വെറുതെ വിടാതെ മോന്‍സന്‍
കൊച്ചി: പരിശുദ്ധ ഖുര്‍ആന്റെ പേരിലും തട്ടിപ്പ് നടത്തി മോന്‍സന്‍ മാവുങ്കല്‍. പുരാതന ഖുര്‍ആന്‍ വില്‍ക്കാനുണ്ടെന്ന് പേരിലാണ് തട്ടിപ്പ് നടത്തിയത്. ഇതിന് തൃശൂരുള്ള വ്യവസായി കണ്ണത്ത് ഹനീഷ് ജോര്‍ജ് എന്നയാളെ ചുമതലപ്പെടുത്തുകയും ചെയ്തു മോന്‍സന്‍.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച ഖുര്‍ആനെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഖുര്‍ആന്‍ വാങ്ങാന്‍ ഖത്തറില്‍ നിന്ന് നാലുപേരെത്തിയിരുന്നു എന്ന് മോന്‍സന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്. പരാതിക്കാരോടും ഇതേക്കുറിച്ച് പറഞ്ഞിരുന്നു.
ബംഗളൂരുവിലെ വ്യവസായിയെയും മോന്‍സണ്‍ തട്ടിപ്പിനിരയാക്കി. ഇന്റര്‍പോള്‍ ഡയറക്ടര്‍ ആണെന്ന് വിശ്വസിപ്പിച്ച് ഖത്തറിലെ ബിസിനസ് പ്രശ്‌നങ്ങള്‍ പരിഹരിച്ചു നല്‍കാം എന്ന് പറഞ്ഞു ഒരു കോടി വാങ്ങി. ഐഡി കാര്‍ഡ് അടക്കം കാണിച്ചായിരുന്നു തട്ടിപ്പ്. മലപ്പുറം സ്വദേശി ഷാനിമോന്‍ ആണ് തട്ടിപ്പിന് ഇരയായത്.
വ്യാജ പുരവസ്തുക്കളെന്ന പേരിലും നടന്നു വില്‍പന. ഒട്ടകത്തിന്റെ അസ്ഥി കൊണ്ടുണ്ടാക്കിയ ആനക്കൊമ്പാണ് വിറ്റത്. ബംഗളൂരു സ്വദേശി രാജീവാണ് ഈ തട്ടിപ്പിന്റെ ഇര. ഇതിനായി 50 ലക്ഷം പ്രതിഫലം വാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."