HOME
DETAILS
MAL
കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ല, ആയുധം കൊണ്ടുവന്നത് കൈഞരമ്പ് മുറിച്ച് നിതിനയെ പേടിപ്പിക്കാനെന്നും അഭിഷേക്
backup
October 01 2021 | 09:10 AM
പാല: നിതിനയെ കൊലപ്പെടുത്താന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നില്ലെന്ന് പ്രതി അഭിഷേക് ബൈജു. ആെയുധം കൊണ്ടു വന്നത് തന്റെ കൈഞരമ്പ് മുറിച്ച് പെണ്‍കുട്ടിയെ പേടിപ്പിക്കാനെന്നും അഭിഷേക് പറഞ്ഞതായി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രണയനൈരാശ്യമാണ് കാരണം. രണ്ടുവര്‍ഷമായി തങ്ങള്‍ സ്നേഹത്തിലായിരുന്നു. അടുത്തിടെ അകല്‍ച്ച കാണിക്കാന്‍ തുടങ്ങിയത് വൈരാഗ്യത്തിന് കാരണമായെന്നും അഭിഷേക് പറഞ്ഞതായി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ന് ഉച്ചക്കാണ് പാലാ സെന്റ്തോമസ് കോളജില്‍ 22കാരി സഹപാഠിയുടെ കത്തിക്കിരയാവുന്നത്. പരീക്ഷക്കെത്തിയപ്പോഴായിരുന്നു ആക്രമണം. വൈക്കം തലയോലപ്പറമ്പ് സ്വദേശിനി നിതിന(22) ആണ് മരിച്ചത്. മൂന്നാം വര്‍ഷ ഫുഡ് പ്രൊസസിങ് ടെക്നോളജി വിദ്യാര്‍ഥിയായിരുന്നു നിതിന.
കുത്തി വീഴ്ത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."