കേരള സര്‍ക്കാരിന് കീഴില്‍ യു.എ.ഇയില്‍ ജോലിയവസരം; സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നൂറോളം ഒഴിവുകള്‍; 50,000 രൂപക്ക് മുകളില്‍ ശമ്പളം വാങ്ങാം
കേരള സര്‍ക്കാരിന് കീഴില്‍ യു.എ.ഇയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ്. പൊതുമേഖല സ്ഥാപനമായ ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയിമെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ് ലിമിറ്റഡ് (ODEPC) മുഖേന യു.എ.ഇയിലെ പ്രമുഖ കമ്പനികളിലേക്ക് സെക്യൂരിറ്റി ഗാര്‍ഡുമാരെയാണ് തെരഞ്ഞെടുക്കുന്നത്. കുറഞ്ഞത് പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ആര്‍മി, പൊലിസ് തുടങ്ങിയ സുരക്ഷ ഫീല്‍ഡുകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 7.
ജോലി& ഒഴിവ്
യു.എ.ഇയിലെ വിവിധ കമ്പനികളിലേക്ക് സെക്യൂരിറ്റി പോസ്റ്റ്.
നിലവില്‍ 100 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷകര്‍ ഫിസിക്കലി ഫിറ്റ് ആയിരിക്കണം.
പ്രായപരിധി
25 വയസ്സിനും 40 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
നീളം
മിനിമം 5 അടി 7 ഇഞ്ച് ഉള്ളവര്‍ അപേക്ഷിച്ചാല്‍ മതിയാവും.
യോഗ്യത
പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ അറിയുന്നവരായിരിക്കണം. ആര്‍മി, പൊലിസ്, സെക്യൂരിറ്റി ഫീല്‍ഡുകളില്‍ പ്രവൃത്തി പരിചയം അഭികാമ്യം.
ശമ്പളം
തെരഞ്ഞെടുക്കപ്പെട്ടാല്‍ അടസ്ഥാന ശമ്പളമായി 1200 യു.എ.ഇ ദിര്‍ഹമാണ് ലഭിക്കുക. വിവിധ അലവന്‍സുകള്‍ ചേര്‍ത്ത് ആകെ മാസം 2262 ദിര്‍ഹം (51,274 രൂപ) ലഭിക്കും. ഓവര്‍ ടൈം ഡ്യൂട്ടിക്ക് വേറെ പണം ലഭിക്കും.
മറ്റ് നിര്‍ദേശങ്ങള്‍
അപേക്ഷകര്‍ പൂര്‍ണ്ണ ആരോഗ്യമുള്ളവരായിരിക്കണം. ശരീരത്തില്‍ പുറമേയ്ക്ക് കാണത്തക്ക രീതിയിലുള്ള ടാറ്റുവോ, മറ്റ് പാടുകളോ ഉണ്ടായിരിക്കരുത്. പൊതു സുരക്ഷ നിയമങ്ങളെ കുറിച്ചുള്ള ധാരണ, മാര്‍ഗനിര്‍ദേശങ്ങള്‍, നടപടിക്രമങ്ങള്‍ എന്നിവയെ കുറിച്ചൊക്കെയുള്ള അവബോധം അധിക യോഗ്യതയായി പരിഗണിക്കുന്നതാണ്.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അവരുടെ പുതുക്കിയ ബയോഡാറ്റയും, പാസ്‌പോര്‍ട്ടും [email protected] എന്ന ഇ-മെയിലില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712329440/41/42/45, 7736496574 ബന്ധപ്പെടുക.
കേരള സര്‍ക്കാരിന് കീഴില്‍ യു.എ.ഇയില്‍ ജോലിയവസരം; സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നൂറോളം ഒഴിവുകള്‍; 50,000 രൂപക്ക് മുകളില്‍ ശമ്പളം വാങ്ങാം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."